28 September Tuesday

സിയാക് വിദഗ്‌ധ സംഘം 
ചെങ്ങോടുമലയിലെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
ബാലുശേരി
ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതിക അനുമതിക്കായി ഡെൽറ്റ റോക്സ്  കമ്പനി നൽകിയ അപേക്ഷയിൽ  സംസ്ഥാനതല വിദഗ്ധസമിതി (സിയാക്)  വെള്ളിയാഴ്ച ചെങ്ങോടുമല സന്ദർശിച്ചു. എല്ലാ വസ്തുതകളും പരിഗണിച്ച് മാത്രമേ  തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് ചെയർമാൻ ഡോ. ഭാസ്കരൻ പറഞ്ഞു. 
ജനപ്രതിനിധികളും രാഷ്ട്രീയ പാർടി പ്രതിനിധികളും, ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളും സംഘത്തെ കണ്ട്‌ ഖനനം നടന്നാലുണ്ടാകുന്ന പ്രത്യാഘാതം വിവരിച്ചു. കമ്പനി സമർപ്പിച്ച മൈനിങ്‌ പ്ലാനിൽ ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി കെ അനിത  പരാതി നൽകി. മൈനിങ്‌ പ്ലാനിൽ ഉൾപ്പെട്ട സ്ഥലം കുടിവെള്ള പദ്ധതിക്ക്‌ അക്വയർ ചെയ്യാൻ കോട്ടൂർ പഞ്ചായത്ത് തീരുമാനിച്ചതായി അറിയിച്ച്‌ പ്രസിഡന്റ് സി എച്ച്സുരേഷും കത്ത് നൽകി. 
ഖനനാനുമതി നൽകരുതെന്ന് സമരസമിതിയും സർവകക്ഷി സംഘവും ആവശ്യപ്പെട്ടു. 
ഇതേ ആവശ്യമുന്നയിച്ച്‌ സിപിഐ എം അവിടനല്ലൂർ ലോക്കൽ കമ്മിറ്റിയും കത്ത് നൽകി. ചെങ്ങോടുമല സംരക്ഷിക്കണമെന്ന പ്ലക്കാർഡുകളുമായി സമരപ്പന്തലിനു സമീപവും വഴിയരികിലും പ്രദേശവാസികളും അണിനിരന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top