30 June Thursday

രണ്ടരമാസം; 
1818 സംരംഭം വരൂ, 
സംരംഭകരാവാം

സ്വന്തം ലേഖികUpdated: Friday Jun 24, 2022
കോഴിക്കോട്‌
മനസ്സുണ്ടോ സംരംഭം തുടങ്ങാൻ; എന്നാൽ സർക്കാർ ഒപ്പമുണ്ട്‌–- ഇതൊരു പരസ്യവാചകമല്ല. രണ്ടരമാസത്തിനിടെ സംരംഭകവർഷം പദ്ധതിയിൽ 1818 സംരംഭം തുടങ്ങിയതിന്റെ അനുഭവകഥയാണ്‌ ജില്ലയിൽ. 
ആഭരണം, ബാഗ്‌, കുട, വസ്‌ത്രം, ഭക്ഷ്യ സംസ്‌കരണം  എന്നിങ്ങനെ വൈവിധ്യമുള്ള ചെറുതും വലുതുമായ യൂണിറ്റുകൾ കൂട്ടത്തിലുണ്ട്‌.  ജില്ലാ വ്യവസായ കേന്ദ്രമാണ്‌ സംരംഭങ്ങളെ ഏകോപിപ്പിക്കുന്നത്‌. നാല്‌ ശതമാനം പലിശയ്‌ക്കാണ്‌ സംസ്ഥാന സർക്കാർ വായ്‌പ പ്രഖ്യാപിച്ചത്‌.  പഞ്ചായത്തുകൾതോറും പുതുമയുള്ള ഒരു ഉൽപ്പന്നം എന്ന ലക്ഷ്യവും സർക്കാർ മുന്നോട്ടുവയ്‌ക്കുന്നു. 
ഒരുവർഷത്തിനകം 13,925 യൂണിറ്റുകളാണ്‌  ലക്ഷ്യമിടുന്നത്‌. ഏപ്രിൽ ഒന്നിന്‌ തുടങ്ങിയ പദ്ധതിയിൽ 13 ശതമാനം ലക്ഷ്യം കൈവരിക്കാനായി. 140 കോടി രൂപയാണ്‌ സംരംഭകർ നിക്ഷേപിച്ചത്‌.  4378 പേർക്കാണ്‌  തൊഴിലായത്‌.  എംഎസ്‌എംഇ സംരംഭങ്ങൾ, വ്യാപാരം എന്നിവ തുടങ്ങാനാണ്‌ വിവിധ വകുപ്പുകളും ജില്ലാ വ്യവസായ കേന്ദ്രവും  സബ്‌സിഡി വായ്‌പ അനുവദിക്കുക. പരിശീലനവും മാർഗ നിർദേശങ്ങളും ലഭിക്കും.  
കോർപറേഷനിലാണ്‌ ഏറ്റവും കൂടുതൽ യൂണിറ്റുകൾ–- 304. മുൻസിപ്പാലിറ്റികളിൽ പയ്യോളി(60)യും  പഞ്ചായത്തുകളിൽ ഒളവണ്ണ(40)യും  ആണ്‌ മുന്നിൽ. സംരംഭകർക്കായി ജൂലൈ 15 മുതൽ ആഗസ്‌ത്‌ 30 വരെ തദ്ദേശ സ്ഥാപനങ്ങളിൽ വായ്‌പ, ലൈസൻസ്‌, സബ്‌സിഡി മേളകൾ നടത്തുന്നുണ്ട്‌. സംരംഭകരെ സഹായിക്കാൻ 90 ഇന്റേൺമാരെ നിയോഗിച്ചിട്ടുണ്ട്‌. വാർഡംഗം, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ കൂടുതൽ സംരംഭകരെ കണ്ടെത്തും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top