30 June Thursday

പുതുലഹരിയിലേക്ക് ഉദ്ഘാടനം 27ന് മയക്കുമരുന്ന്‌ വേണ്ട, 
ജീവിതം ലഹരിയാക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

 

കോഴിക്കോട് 
ലഹരി ഉപഭോഗത്തിനെതിരെ സമഗ്ര പ്രതിരോധ -ബോധവൽക്കരണ പരിപാടിയുമായി ജില്ലാ ഭരണകേന്ദ്രം. ലഹരി പദാർഥങ്ങൾ വെടിഞ്ഞ് ജീവിതത്തിന്റെ മറ്റു മേഖലകളിൽനിന്ന് ലഹരി കണ്ടെത്തൂ എന്ന് ആഹ്വാനം ചെയ്താണ് ‘പുതുലഹരിയിലേക്ക്’ പദ്ധതി ആവിഷ്കരിച്ചത്‌. ഒരു വർഷത്തെ ലഹരിവിരുദ്ധ പ്രതിരോധ -ബോധവൽക്കരണത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങി എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന പരിപാടികൾ സംഘടിപ്പിക്കും. കൗൺസലിങ്‌, ഡീ അഡിക്ഷൻ സേവനങ്ങൾ കാര്യക്ഷമമാക്കും.  മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കോളേജുകൾക്ക് അംഗീകാരം നൽകും.  ലഹരി ഉപയോഗം അധികാരികളെ തത്സമയം അറിയിക്കുന്ന സംവിധാനം കാര്യക്ഷമമാക്കും. 
ഉദ്ഘാടനം 27ന് വൈകിട്ട് വെള്ളയിൽ സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കും. മിനി എക്സിബിഷനും വീഡിയോ പ്രദർശനവുമായി വാഹനപ്രചാരണം നടത്തും.   
ലഹരിക്കെതിരെ ഇന്ന്‌ വോട്ടെടുപ്പ്
കോഴിക്കോട് 
കോളേജുകളിൽ വെള്ളിയാഴ്‌ച 'ലഹരിക്കെതിരെ  വോട്ടെടുപ്പ്' സംഘടിപ്പിക്കും.   ഒരു ലക്ഷം കോളേജ് വിദ്യാർഥികൾ  ഭാഗമാകും. രാവിലെ മുതൽ ക്യാമ്പസുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച്‌ വോട്ട്‌ ചെയ്യാം. വോട്ടെടുപ്പിന്റെ ജില്ലാ  ഉദ്ഘാടനം രാവിലെ 10.30ന് കോഴിക്കോട് ഹോളി ക്രോസ് കോളേജിൽ കലക്ടർ നിർവഹിക്കും. 
വാർത്താസമ്മേളനത്തിൽ കലക്ടർ ഡോ. എൻ തേജ്‌ ലോഹിത്‌റെഡ്ഡി, ഡെപ്യൂട്ടി എക്സെെസ് കമീഷണർ അബു എബ്രഹാം, അസി. എക്സെെസ് കമീഷണർ എം സു​ഗുണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top