30 September Friday
കെഎസ്‌ആർടിസി

അഞ്ചുദിവസം;
രണ്ടുകോടി കടന്ന്‌ വരുമാനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കോഴിക്കോട്
ഭാഗികമായി സർവീസ്‌ പുനരാരംഭിച്ച കെഎസ്ആർടിസിക്ക് വരുമാന വർധന. അഞ്ചുദിവസത്തിനിടെ രണ്ട്‌ കോടി രൂപയാണ്‌  ഉത്തരമേഖലയിലെ വരുമാനം. വാരാന്ത്യ സമ്പൂർണ ലോക്ഡൗൺ ദിവസങ്ങൾ ഒഴിച്ചുനിറുത്തിയാണിത്‌.  ഒരു കിലോമീറ്റർ ദൂരം ഓടുമ്പോൾ കണക്കാക്കുന്ന ശരാശരി വരുമാനത്തിന്റെ  തോതിൽ കോഴിക്കോട്‌ സോണാണ്‌ മുന്നിൽ. 38.65 രൂപ. ദക്ഷിണ മേഖലയുടേത് 37.53 രൂപയും മധ്യമേഖലയുടേത് 36.91 രൂപയുമാണ്. 60 ശതമാനം ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. 
കോഴിക്കോട്, പാലക്കാട്, കണ്ണൂർ, വയനാട്. കാസർകോട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖലയിൽ 1050 സർവീസാണുള്ളത്. ഇതിൽ 614 ബസ്‌ ബുധനാഴ്‌ച ഓടി. 21ന് 550 ബസ്സാണ് സർവീസ് നടത്തിയത്. യാത്രക്കാർ കൂടുതലുള്ള കോഴിക്കോട്–-പാലക്കാട് റൂട്ടിൽ അറുപതോളം ബസ്സുകൾ ഓടുന്നുണ്ട്. മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കും പെരിന്തൽമണ്ണയിൽനിന്ന് പാലക്കാട്ടേക്കുമായി 10 ബോണ്ട് സർവീസുകളും തുടങ്ങി. പാലക്കാട്–-കോഴിക്കോട് റൂട്ടിൽ യാത്രക്കാർ കൂടുതലുണ്ടെങ്കിൽ ഇനിയും ബോണ്ട് സർവീസ് തുടങ്ങും. 
കോഴിക്കോട് ഡിപ്പോയിൽ 35 ശതമാനത്തോളം ബസ്സുകൾ സർവീസ് നടത്തി. എസി സർവീസുകളും പുനരാരംഭിച്ചു. തിരുവനന്തപുരം റൂട്ടിൽ രണ്ടു മണിക്കൂർ ഇടവിട്ട് കോട്ടയം വഴിയും ഒരു മണിക്കൂർ ഇടവിട്ട് ആലപ്പുഴ വഴിയുമാണ് എ സി ബസ്സുകൾ. പാലക്കാട്, മാനന്തവാടി, ബത്തേരി, ഗുരുവായൂർ, എറണാകുളം ഭാഗങ്ങളിലേക്കും ദീർഘദൂര സർവീസായി. 21ന് 3,65,577 രൂപയാണ് പ്രതിദിന വരുമാനം. കോവിഡിന് മുമ്പ്‌ ഇത്‌ 14 ലക്ഷം രൂപ വരെയുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top