24 July Saturday
കോവിഡ്‌

പഴുതടച്ച്‌ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കോഴിക്കോട്‌
ജില്ലയിൽ കോവിഡ് പ്രതിരോധം കർശനമാക്കി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോൺ, കണ്ടെയിൻമെന്റ് സോൺ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കും. 
   കോർപറേഷൻ പരിധിയിൽ നിലവിൽ 60 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണാക്കും.  കോർപറേഷൻ പരിധിയിൽ 30 രോഗികളിൽ കൂടുതലുള്ള വാർഡുകളും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും 10 രോഗികളിൽ കൂടുതലുള്ള വാർഡുകളും  കണ്ടെയിൻമെന്റ് സോണാകും. 
    ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പ്രവേശനം ഉണ്ടാകില്ല. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്‌. അവശ്യവസ്തു സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴുവരെ പ്രവർത്തിപ്പിക്കാം.  ഹോട്ടലുകളിൽ പാർസൽ വിതരണം രാത്രി ഏഴര വരെ.  ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട  സ്ഥാപനങ്ങൾ  പ്രവർത്തിക്കും. വാർഡുകളിൽ ബാരിക്കേഡ്‌ വച്ച്‌ ഗതാഗതം നിയന്ത്രിക്കും.  കണ്ടെയിൻമെന്റ് സോണിലും കൂടിച്ചേരലുകൾ അനുവദിക്കില്ല.  ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ സാംബശിവറാവു അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top