31 July Saturday

ഇളവുകൾ ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കാറ്റഗറി എ
     എല്ലാ സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങളും   50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് പ്രവർത്തനം നടത്താം. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തിക്കാം.
എല്ലാവിധ കടകളും അക്ഷയ  കേന്ദ്രങ്ങളും  ജനസേവന കേന്ദ്രങ്ങളും  രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ 50 ശതമാനം  ജീവനക്കാരെ വച്ച്  പ്രവർത്തിപ്പിക്കാം.  ശനി, ഞായർ ഉൾപ്പെടെ  എല്ലാ പരീക്ഷകളും അനുവദിക്കും.    ടാക്‌സി/ഒട്ടോറിക്ഷകൾക്ക് സർവീസ് നടത്താം. ടാക്‌സികളിൽ - ഡ്രൈവർ അടക്കം നാലുപേരെയും ഓട്ടോറിക്ഷകളിൽ  ഡ്രൈവർ അടക്കം മൂന്നു പേരും. ബിവറേജസ് കോർപറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാം.  ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താം. പ്രഭാതസവാരിയും, സായാഹ്ന സവാരിയും നടത്താം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴു മുതൽ വൈകിട്ട് - എഴുവരെ പാർസലും  വൈകിട്ട് മൂന്നിനു  ശേഷം രാത്രി 9.30  വരെ ഹോം ഡെലിവറിയും നടത്താം. വീട്ടുജോലിക്കുള്ള തൊഴിലാളികൾക്ക് യാത്ര അനുവദനീയമാണ്. ആരാധനാലയങ്ങളിൽ  പ്രോട്ടോകോൾ പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം. 
ബി  വിഭാഗത്തിൽ 
    സർക്കാർ–-- അർധസർക്കാർ സ്ഥാപനങ്ങൾ പകുതി ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് പ്രവർത്തിപ്പിക്കാം.  ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തിപ്പിക്കാം.  അവശ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ കടകളും രാവിലെ ഏഴു   മുതൽ വൈകിട്ട് ഏഴുവരെ പകുതി ജിവനക്കാരെവച്ച് എല്ലാ ദിവസവും   പ്രവർത്തിക്കാം.  മറ്റ് വാണിജ്യസ്ഥാപനങ്ങൾ പകുതി ജീവനക്കാരെ വച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാം. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും  ദിവസവും രാവിലെ ഏഴു മുതൽ  വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം.  എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പകുതി  ജീവനക്കാരെവച്ച് തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ  പ്രോട്ടോകോൾ പാലിച്ച് പ്രവർ ത്തിക്കാം. 
 ശനി, ഞായർ ഉൾപ്പെടെ എല്ലാവിധ പരീക്ഷകളും അനുവദിക്കും.ബിവറേജസ് കോർപറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാം.  ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ  നടത്താം.  ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴു‌ മുതൽ വൈകിട്ട് ഏഴു വരെ പാർസൽ സംവിധാനം.  വീട്ടുജോലിക്കുള്ള തൊഴിലാളികൾക്ക് യാത്ര അനുവദിക്കും. ആരാധനാലയങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് പരമാവധി 15 പേർക്ക്  പ്രവേശനം.
 
സി വിഭാഗം 
  സർക്കാർ–-- അർധസർക്കാർ സ്ഥാപനങ്ങളെല്ലാം  25% ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽവച്ച് പ്രവർത്തിക്കാം. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തിക്കാം.ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ  രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ.
വിവാഹ പാർടികൾക്കായി ടെക്‌സ്‌റ്റൈൽസ്, ജുവലറി, ചെരുപ്പ് കടകൾ തുടങ്ങിയവയും   ബുക്കുകൾ വിൽക്കുന്ന കടകളും, അവശ്യഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയർ ചെയ്യുന്ന  കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ തുറക്കാം.  ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ പാർസൽ /ഹോം ഡെലിവറി സംവിധാനം നടപ്പാക്കാം.  എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.  ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപ്പനകേന്ദ്രങ്ങൾ മാത്രമാണ്‌ ഈ ദിവസങ്ങളിൽ അനുവദിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top