31 July Saturday

കേസന്വേഷിക്കാനെത്തിയ എസ്ഐയെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കക്കോടി
ആർആർടി വളന്റിയറെ ആക്രമിച്ച കേസ് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പ്രതിയായ ആർഎസ്എസ് പ്രവർത്തകന്റെ അമ്മ ആക്രമിച്ചു. ബുധനാഴ്ച പകൽ 11ഓടെയാണ് സംഭവം. ചേവായൂർ എസ് ഐ സജീവനെയാണ്  കൂടത്തുംപൊയിൽ നടുവത്ത് താഴത്ത് നമസ്തേ വീട്ടിൽ ബിന്ദു ആക്രമിച്ചത്. ഇവരെ എലത്തൂർ പൊലീസ് അറസ്റ്റുചെയ്തു. എസ്ഐ സജീവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദുവിന്റെ മകനും സജീവ ആർഎസ്എസ് പ്രവർത്തകനുമായ അർജുൻ  മെയ് 30ന് ഡിവൈഎഫ്ഐ നേതാവുകൂടിയായ ആരോഗ്യ പ്രവർത്തകൻ ഇ സി നിതിനെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ കക്കോടി ബസാറിൽവച്ച് ആക്രമിച്ചിരുന്നു. ചേവായൂർ പൊലീസ് പരിധിയിലുള്ള കേസിന്റെ നോട്ടീസ് നൽകുന്നതിനും സ്റ്റേറ്റ്മെന്റ്‌ എടുക്കുന്നതിനുമാണ് പൊലീസ് കൂടത്തും പൊയിലെ ബിന്ദുവിന്റെ വീട്ടിലെത്തിയത്. പൊലീസുദ്യോഗസ്ഥരെ തടഞ്ഞുനിർത്തിയ ഇവർ കയ്യേറ്റം ചെയ്യുകയായിരുന്നു. മർദിക്കുകയും യുണിഫോം വലിച്ചുകീറുകയും അസഭ്യം പറയുകയുംചെയ്തു. രേഖകളടങ്ങിയ ബാഗും ഇവർ തട്ടിപ്പറിച്ചു. 
മർദനമേറ്റ എസ്ഐ ഉടൻ ആശുപത്രിയിലെത്തി ചികിത്സതേടി.  ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും തടഞ്ഞുനിർത്തിയതിനും ഭീഷണിപ്പെടുത്തിയതിനും അശ്ലീലം പറഞ്ഞതിനും ഇവർക്കെതിരെ കേസെടുത്തു. ബിന്ദുവിന്റെ മക്കളായ അഭിമന്യുവും അർജുനും  എലത്തൂർ, ചേവായൂർ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top