05 August Thursday

അതിജീവനത്തിന്റെ
വിജയഗാഥ

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

എടച്ചേരി ആലിശേരിയിൽ കെ ടി കെ അതുലിന്റെ മത്സ്യകൃഷി

 നാദാപുരം 

മത്സ്യകൃഷിയിൽ അതിജീവനത്തിന്റെ  വിജയഗാഥ രചിച്ച്‌ യുവാവ്. എടച്ചേരി ആലിശേരിയിലെ കുളങ്ങരത്ത് താഴകുനി അതുലാണ് സുഭിക്ഷ കേരളം ബയോ ഫ്ലോക്ക് മത്സ്യകൃഷിയിൽ  നൂറുമേനി വിളവെടുത്തത്‌.   വീടിനോട് ചേർന്നുള്ള  സ്ഥലത്ത്‌ ആറുമാസം മുമ്പാണ്‌  കൃഷി ആരംഭിച്ചത്. സർക്കാർ സബ്സിഡിയോടെ ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് കൃഷിക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. അഞ്ച് ഡയ മീറ്റർ ചുറ്റളവും രണ്ടര മീറ്റർ ആഴവുമുള്ള  ടാങ്ക് നിർമിച്ചാണ് മത്സ്യങ്ങളെ വളർത്തുന്നത്.
ചിത്രലാഡ ഇനത്തിൽപ്പെട്ട മത്സ്യം നൂറുമേനി വിളവെടുത്തു. മുഴുവൻ സമയവും  വൈദ്യുതി ആവശ്യമായതിനാൽ  കൃഷിക്കായുള്ള പ്രത്യേക കണക്‌ഷനെടുത്തു. വൈദ്യുതി മുടങ്ങുമ്പോൾ 
ജനറേറ്റർ വാടകയ്‌ക്കെടുത്താണ് കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്.
ആദ്യഘട്ട വിളവെടുപ്പിൽ   ഒരു ക്വിന്റലോളം മത്സ്യം വിറ്റു‌.  ആത്മവിശ്വാസത്തോടെ കൃഷിയെ സമീപിക്കുകയാണെങ്കിൽ സ്ത്രീകൾ അടക്കമുള്ളവർക്ക് മികച്ച  വിജയം കൊയ്യാൻ കഴിയുമെന്നാണ് അതുൽ പറയുന്നത്. അതുൽ ഇല്ലാത്ത സമയങ്ങളിൽ അമ്മ സുധയാണ് കൃഷി പരിപാലിക്കുന്നത്. അച്ഛൻ ചന്ദ്രനും ഭാര്യ അശ്വതിയും സഹോദരൻ അഖിലും അതുലിന് മികച്ച പിന്തുണ നൽകുന്നു. സിപിഐ എം ആലിശേരി ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ എടച്ചേരി മേഖലാ കമ്മിറ്റി അംഗവുമാണ് അതുൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top