20 July Saturday

ആക്രമണം തടഞ്ഞയാൾക്ക‌് മർദനം: രണ്ടാമനും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 

വെസ്റ്റ്ഹിൽ
ഇതര സംസ്ഥാനക്കാരനെ ആക്രമിക്കുന്നത‌്  തടയാൻ ശ്രമിച്ചയാളെ മർദിച്ച‌്  മൊബൈൽ ഫോൺ കവർന്ന  കേസിൽ രണ്ടാമനും പിടിയിലായി. പുതിയാപ്പ എടക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി പി സുബാലിതനെയാണ്  വെള്ളയിൽ പൊലീസ് അറസ്റ്റു ചെയ്തത്. എടക്കൽ ഇമ്പാരം കണ്ടിതാഴം ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ‌്തിരുന്നു. 
മാർച്ച‌് 14 ന‌് വൈകിട്ട‌് പുതിയങ്ങാടി എടക്കൽ ബീച്ച് റോഡിൽ  ഇതര സംസ്ഥാനക്കാരനായ യുവാവിനെ ഒരുസംഘമാളുകൾ ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുന്നത‌് തടയാൻ ശ്രമിച്ച  പൊന്നമ്പറമ്പത്ത് ദേവരാജനെയാണ്  മർദിച്ചത്. വീട്ടിൽനിന്ന് കാറിൽ പുറത്തേക്ക് പോകുമ്പോഴാണ് സംഭവം. കാർ നിർത്തി തടയാൻ ശ്രമിച്ചെങ്കിലും ബാബുവും സുബാലിതനുമടങ്ങുന്ന  സംഘം ആക്രമണം നിർത്തിയില്ല. പൊലീസിൽ വിവരമറിയിച്ച ദേവരാജൻ ആക്രമണം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുമ്പോഴാണ്   ഇയാളെയും  മർദിച്ചത‌്. 
എഴുപതിനായിരം രൂപ  വിലയുള്ള സാംസങ‌് എസ് 7 മൊബൈൽ ഫോണും കവർന്നു.  ദേവരാജനെ ബീച്ച് ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. ഇതിൽ മൂന്ന‌് പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ‌്.
പ്രധാന വാർത്തകൾ
 Top