17 July Wednesday

കക്കംവെള്ളിയില്‍ വീടിന് നേരെ ബോംബേറ‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 

നാദാപുരം
കക്കംവെള്ളിയിൽ വീടിന് നേരെ സ്റ്റീൽ ബോംബുകൾ എറിഞ്ഞു. പുറമേരി ടൗണിലെ മാംസ വ്യാപാരി കക്കംവെള്ളി പാറപ്പുറത്ത് താഴെകുനി യൂസഫിന്റെ വീടിന് നേരെയാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ബോംബുകൾ എറിഞ്ഞത്. 
ബോംബുകൾ വീടിന്റെ ചുമരിൽ പതിച്ച് പൊട്ടിത്തെറിച്ചു. യൂസഫിന്റെ മകൻ റിയാസിന്റെ കിടപ്പു മുറിയോട് ചേർന്ന ഭാഗത്താണ് ബോംബ് പതിച്ചത്. കിടപ്പുമുറിയുടെ ചുമരിലെ ഹോളോബ്രിക‌്സ് സ്‌ഫോടനത്തിൽ തകർന്നു. ചുമരിന്റെ ഭാഗങ്ങൾ കിടക്കയിൽ തെറിച്ച് വീണെങ്കിലും യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ജനൽ ചില്ലുകൾക്കും എയർ കണ്ടീഷനും കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനം നടക്കുമ്പോൾ യുസഫും ഭാര്യയും മകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത‌്. നാദാപുരം എസ്ഐ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. 
അഡീ എസ്ഐ എസ് നിഖി ൽ, ബോംബ് സ്‌ക്വാഡ് അംഗങ്ങളായ നാണു തറവട്ടത്ത്, മൊയ്തു വാണിമേൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പയ്യോളിയിൽ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. നാദാപുരം പോലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top