03 July Sunday
ചർച്ച പരാജയം

ബസ് തൊഴിലാളികൾ 
അനിശ്ചിതകാല പണിമുടക്കിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
വടകര
ഫെയർ വേജസ് ഡിഎ കുടിശ്ശികയടക്കം വിതരണംചെയ്യുക, ബസ്സുകളിൽ ക്ലീനർമാരെ പുനർനിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ നൽകിയ പണിമുടക്ക് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വിളിച്ചുചേർത്ത അനുരഞ്ജന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 
25ന് നടത്താൻ തീരുമാനിച്ച സൂചനാസമരം മാറ്റിവയ്‌ക്കാനും തീയതി നിശ്ചയിച്ച് അനിശ്ചിതകാല പണിമുടക്ക് നടത്താനും തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചു. 
ചർച്ചയിൽ അസോസിയേഷനെ പ്രതിനിധീകരിച്ച് കെ കെ ഗോപാലൻ നമ്പ്യാർ, വി വി പ്രസീദ്, എം കെ ഗോപാലൻ, തുണ്ടിയിൽ ചന്ദ്രൻ, സുനിൽ കുമാർ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് കെ വി രാമചന്ദ്രൻ, എ സതീശൻ, അഡ്വ. ഇ നാരായണൻ നായർ, മടപ്പള്ളി മോഹനൻ, എം ബാലകൃഷ്ണൻ, ബാബു, കെ പ്രകാശൻ, വിനോദ് ചെറിയത്ത് എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top