19 September Thursday

മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനം
പിടികൂടാൻ എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡുകൾ


വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

 കോഴിക്കോട്‌ 

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്താനും  നടപടി സ്വീകരിക്കാനും പ്രത്യേക ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം നിലവിൽവന്നു.  ജില്ലയെ രണ്ട്  മേഖലകളായി തിരിച്ചാണ് സ്‌ക്വാഡുകൾ. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും  ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ജില്ലാതല നോഡൽ ഓഫീസറുമായി ജില്ലാതല സെക്രട്ടറിയറ്റും നിലവിൽവന്നു.
      ഇന്റേണൽ വിജിലൻസ് വിങ്ങിൽനിന്നും ജൂനിയർ സൂപ്രണ്ട് പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ ടീം ലീഡറാണ്‌. ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസറും തദ്ദേശവകുപ്പ് ജോയിന്റ്‌ ഡയറക്ടറും നിശ്ചയിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ, പരിശോധന സമയത്ത് തദ്ദേശ സ്ഥാപന പരിധിയിലെ പൊലീസ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതിക വിദഗ്ധൻ എന്നിവർ അടങ്ങിയതാണ് ടീം. 
        ശുചിത്വ മാലിന്യസംസ്കരണത്തിലെ നിയമ ചട്ടലംഘനം കണ്ടെത്തൽ, അനധികൃതമായി തള്ളിയ മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ സംഭരണവും വിൽപ്പനയും, ശുചിത്വ മാലിന്യ നിയമങ്ങൾ, ചട്ടങ്ങൾ, ഉത്തരവുകൾ എന്നിവക്ക് വിരുദ്ധമായ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളിൽ നടപടി സ്വീകരിക്കാൻ അധികാരമുള്ളതാണ്‌ സംഘം. വ്യാഴാഴ്‌ച  മുതരൽ ടീം പ്രവർത്തനക്ഷമമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top