18 June Tuesday

കെഎസ്ടിഎ യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019
താമരശേരി
സർവീസിൽനിന്ന‌് വിരമിക്കുന്ന അധ്യാപകർക്ക് കെഎസ്ടിഎ താമരശേരി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.  ജോർജ് എം തോമസ്‌ എംഎൽഎ ഉദ്ഘാടനംചെയ്തു. സബ്ജില്ലാ വൈസ‌് പ്രസിഡന്റ്‌ കെ വേണു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി  കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി ബെന്നി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എം ജോസഫ്, കെ ഷീബ, ബിപിഒ  വി എം മെഹർ അലി എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി ലൈജു തോമസ്‌ സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. കെഎസ്ടിഎ മുൻ സംസ്ഥാന കമ്മിറ്റി അംഗം ഇന്ദിര, മുൻ ജില്ലാ എക്സിക്യൂട്ടീവ് വി ജെ എബ്രഹാം, മുൻ സബ്ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി എം അബ്ദുറഹിമാൻ, കെ പി നാരായണൻ,  സി കെ അശോകൻ, പി ശ്യാമള, കെ എം മീന, കെ എ ഐസക്,  ടി കെ ബേബി, പി രാധാകൃഷ്ണൻ, പി കെ രാധാകൃഷ്ണൻ, വി കെ അബൂബക്കർ, ടി എം ഏലി ശുഭ, സണ്ണി മാത്യു, എം സി എലിസബത്ത‌്, പി സതീഭായി എന്നീ അധ്യാപകർക്ക്  എംഎൽഎ ഉപഹാരം നൽകി. മികച്ച കായിക അധ്യാപകനുള്ള പുരസ്‌കാരം നേടിയ ടി എം അബ്ദുറഹ്മാന് സബ്ജില്ലയുടെ ഉപഹാരം ഡിഇഒ എൻ മുരളി നൽകി.
പ്രധാന വാർത്തകൾ
 Top