വടകര
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി തകർക്കാനുള്ള ഗൂഢാലോചനയ്ക്കും, വർഗീയവൽക്കരണത്തിനുമെതിരെ സിപിഐ എം മേമുണ്ട ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു.
ലോകനാർകാവിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. എം നാരായണൻ അധ്യക്ഷനായി. എം കെ വികേഷ്, ടി കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കൊടക്കാട്ട് ബാബു സ്വാഗതം പറഞ്ഞു.
സിപിഐ എം മയ്യന്നൂർ ലോക്കൽ കമ്മറ്റിയുടെ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ആർ ബാലറാം അധ്യക്ഷനായി. പി എം ലീന സംസാരിച്ചു. പി കെ കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..