27 September Sunday

ഭരണഘടനാ വിരുദ്ധമായ നിയമം റദ്ദാക്കാൻ കാത്തിരിക്കേണ്ട: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

എംഇഎസ്‌ വനിതാ കോളേജ്‌ സംഘടിപ്പിച്ച മതേതര ബഹുസ്വര റാലി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി മുൻനിരയിൽ

കോഴിക്കോട്‌
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ തീരുമാനമെടുക്കാൻ നാലാഴ്‌ച കൂടി കാത്തിരിക്കണമെന്ന്‌ സുപ്രീംകോടതി പറയുന്നത്‌ എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. 
ഒറ്റനോട്ടത്തിൽ  ഭരണഘടനാ വിരുദ്ധമെന്ന്‌ മനസ്സിലാകുന്ന നിയമം റദ്ദാക്കാൻ കാത്തിരിക്കേണ്ടിയിരുന്നില്ലെന്നും അവർ പറഞ്ഞു. എംഇഎസ്‌ വനിതാ കോളേജ്‌ സംഘടിപ്പിച്ച മതേതര ബഹുസ്വര കൂട്ടായ്‌മയും റാലിയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.
പൗരത്വ നിയമം ലക്ഷ്യമിടുന്നത്‌ ഇസ്ലാം മതവിശ്വാസികളെ മാത്രമല്ല. രാജ്യമെമ്പാടും കത്തിയെരിയുന്ന സമരങ്ങളുടെ മുൻനിരയിൽ പെൺകുട്ടികൾ ഉണ്ട്‌ എന്നത്‌ അഭിമാനകരമാണ്‌. പൗരാവകാശങ്ങൾ നിഷേധിക്കുന്ന സർക്കാരിനെതിരെ ഉണർന്നു പ്രതികരിക്കണമെന്നും ശ്രീമതി പറഞ്ഞു.
മുംതാസ്‌ അബ്ദുള്ള അധ്യക്ഷയായി. ബീന പൂവത്തിൽ, ജയന്തി രാജൻ എന്നിവർ സംസാരിച്ചു. സുമ നാരായണൻ സ്വാഗതവും ഫാത്തിമ നബീല നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ റാലിയും സംഘടിപ്പിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top