29 January Saturday

സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ടി പി രാമകൃഷ്ണൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര 
ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എം എൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ ബിനീഷ് ടെക്നിക്കൽ റിപ്പോർട്ടും പ്രിൻസിപ്പൽ എ പി ബാബു അക്കാദമിക് റിപ്പോർട്ടും അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി രാധ ഉപഹാരം നൽകി അനുമോദിച്ചു. എസ് പി സി– ജനമൈത്രി പൊലീസ് ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ് പി  കെ അശ്വകുമാറിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു  ഉപഹാരം നൽകി. പഞ്ചായത്ത് വെെസ് പ്രസിഡന്റ് വി പി പ്രവിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ സജീവൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ അജിത, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ശ്രീഷ ഗണേഷ്, സി മോനിഷ, പഞ്ചായത്തംഗങ്ങളായ കെ എം ബിജിഷ, ആദില നിബ്രാസ്, എം എം രഘുനാഥ്‌, ഇ ടി ഷൈജ, സ്കൂൾ വികസന സമിതി ചെയർമാൻ എം കുഞ്ഞമ്മദ്,
വി കെ നാരായണൻ, ഇ രാജൻനായർ, കൊയിലോത്ത് ഗംഗാധരൻ, ഒ മമ്മു, കൊറ്റോത്ത് അപ്പുക്കുട്ടി, വി കെ പ്രദീപൻ, ശ്രീജ മലയിൽ, എൻ ഹരിദാസൻ, കെ കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സത്യൻ ചോല സ്വാഗതവും പ്രധാനാധ്യാപകൻ ബാബു പയ്യത്ത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top