25 November Wednesday

‘നിറയെ സിക്സ‌റുകൾ’

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

 

കോഴിക്കോട്‌
കാസർകോട്ടു‌കാരൻ ഹമീദിന്‌ കൈവിരലുകളില്ലെങ്കിലും  വിക്കറ്റുകൾ നിരപ്പാകും. പൂനൂർ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയായ ജോതികൃഷ്‌ണൻ മാനസിക വെല്ലുവിളിയുള്ള കുട്ടിയാണെങ്കിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും അവന്റെ മികവ്‌ കാണേണ്ടത്‌ തന്നെയാണ്‌. കേരള വികലാംഗ സംയുക്ത സമിതിയുടെ കേരള ക്രിക്കറ്റ്‌ ടീം അംഗങ്ങളാണിവർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാർക്കുള്ള  ക്രിക്കറ്റ്‌ ടൂർണമെന്റിലാണ്‌ പരിമിതികൾക്കിടയിലെ  മികവ്‌ ശ്രദ്ധേയമായത്‌. 
നടക്കാവിലെ  ടർഫ്‌ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ്‌ കളിക്കാൻ പരിമിതികളൊന്നും  തടസമല്ലെന്ന പ്രഖ്യാപനമായിരുന്നു‌. ഭിന്നശേഷിക്കാരും സകലാംഗരും  തമ്മിൽ സൗഹൃദ മത്സരവും നടന്നു. കേരള വികലാംഗ സംയുക്ത സമിതി പ്രസിഡന്റ്‌ ബാലൻ കാട്ടുങ്ങൽ ഉദ്‌ഘാടനംചെയ്‌തു. കെ പി ജലീഷ്‌ അധ്യക്ഷനായി. നിഷാം കക്കോടി, സൈനുദ്ധീൻ മടവൂർ, ജയന്ത്‌ കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top