06 December Monday

കിണറ്റിൽ അകപ്പെട്ട പശുവിന് 
അഗ്നിരക്ഷാസേന രക്ഷകരായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

കല്ലുപുറത്ത് കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

നാദാപുരം
കല്ലുപുറത്ത് കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാലയുള്ളതിൽ അമ്മദിന്റെ പശുവാണ്  60 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. 
നാദാപുരം അഗ്നിരക്ഷാസേനയിലെ  സ്റ്റേഷൻ ഓഫീസർ സാദിഖിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെക്യൂ ഓഫീസർ വി കെ അരുൺ പ്രസാദ് കിണറിലിറങ്ങിയാണ് പശുവിനെ മുകളിലെത്തിച്ചത്. ടി വിനോദ്, സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ കെ പി വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം പി സിജു, പി എം വിജേഷ്, സി എം ഷിജു, കെ ബിനീഷ്, രതീഷ് ആർ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top