18 October Monday

ബാലുശേരി ബ്ലോക്ക് അഗ്രി പാർക്ക് ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
ബാലുശേരി
 ബ്ലോക്ക് പഞ്ചായത്ത് കാർഷിക വർക്ക്ഷോപ്പ് അഗ്രി പാർക്ക് പ്രവൃത്തി പരിശീലന ഉദ്ഘാടനം വെള്ളി പകൽ 2.30ന് മന്ത്രി പി പ്രസാദ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്ന ചടങ്ങിൽ കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാർഷിക കർമസേന, പാടശേഖര സമിതി, എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ, മറ്റു കർഷക ഗ്രൂപ്പുകൾ, കർഷകർ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള കാർഷിക യന്ത്രങ്ങളുടെ റിപ്പയറും അറ്റകുറ്റപ്പണികളും നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. നടീൽ യന്ത്രം, മെതിയന്ത്രം, കാടുവെട്ടി യന്ത്രം എന്നിവ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനവും നൽകും. സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ, കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പിന്റെ എൻജിനിയർ വിഭാഗം, കൃഷി വിജ്ഞാന കേന്ദ്രം, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. പരിശീലനം നൽകിയ ഗ്രൂപ്പിനെ ഉപയോഗിച്ചുകൊണ്ടായിരിക്കും വർക്ക്ഷോപ്പിന്റെ തുടർ പ്രവർത്തനം. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കാർഷിക വർക്ക് ഷോപ്പ് എന്ന നൂതന പ്രോജക്ട് തയ്യാറാക്കിയത്. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത, വൈസ് പ്രസിഡന്റ്‌ ടി എം ശശി, സ്ഥിരം സമിതി അധ്യക്ഷരായ എം കെ വനജ, സുരേഷ് ബാബു ആലങ്കോട്, കൃഷി അസി. ഡയറക്ടർ അനിത പാലാരി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top