18 October Monday

അതിഥി തൊഴിലാളിയുടെ പണം മോഷ്ടിച്ച ഓട്ടോഡ്രൈവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
കുറ്റ്യാടി 
അതിഥി തൊഴിലാളിയുടെ പതിനായിരം രൂപ മോഷ്ടിച്ച   പ്രതിയെ രണ്ട് മണിക്കൂറിനുള്ളിൽ  പിടികൂടി തൊട്ടിൽപ്പാലം പൊലീസ്. കുറ്റ്യാടി ടൗണിലെ ഓട്ടോഡ്രൈവറായ തൊട്ടിൽപ്പാലം അമ്മ്യാർചാലിൽ അബ്ദുൾ ജലീലാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ്‌  കായക്കൊടി കൊടക്കലിൽ കെട്ടിട നിർമാണ ജോലി ചെയ്യുകയായിരുന്ന അതിഥി തൊഴിലാളി പശ്ചിമ ബംഗാൾ ജയ്പാൽഗുഡി സ്വദേശി റബ്യൂൾ തൊഴിലിടത്തിൽ സൂക്ഷിച്ച  വസ്ത്രത്തിന്റെ പോക്കറ്റിൽനിന്ന്‌ പതിനായിരം രൂപ മോഷണം പോയതായി തൊട്ടിൽപ്പാലം പൊലീസിന് പരാതിലഭിക്കുന്നത്. തുടർന്ന് പൊലീസ് പരിസരങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോൾ സംശയകരമായ സാഹചര്യത്തിൽ ഒരു ഓട്ടോ ശ്രദ്ധയിൽ പെട്ടു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ അബ്ദുൾ ജലീലാണ്  പണം കവർന്നതെന്ന് മനസ്സിലായതും അറസ്റ്റ് ചെയ്‌തതും. മോഷ്ടിച്ച പതിനായിരം രൂപ  പ്രതിയുടെ വീട്ടിൽനിന്ന്‌  കണ്ടെടുത്തു.   തൊട്ടിൽപാലം സിഐ എൻ ടി ജേക്കബ്, സിവിൽ പൊലീസുകാരായ എൻ പി പ്രകാശൻ, ശ്രീനാഥ്,  രഗീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തൊട്ടിൽപ്പാലം എസ്‌ഐ സജി അഗസ്റ്റിനാണ് അന്വേഷണ ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top