31 October Saturday

റോഡിൽ നിയമം ലംഘിച്ചാൽ ഫൈൻ സ‌്പോട്ടിലാണ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

ഇ പോസ് യന്ത്രം ഉപയോഗിച്ച് െപാലീസ് പിഴ ഈടാക്കുന്നു

കോഴിക്കോട‌്
ട്രാഫിക‌് നിയമലംഘനങ്ങൾക്ക‌് സ‌്പോട്ടിൽ പിഴയിടാൻ ഇ ചലാൻ ജില്ലയിലും. വിരൽത്തുമ്പിൽ വാഹനത്തിന്റെയും ഡ്രൈവറുടെയും വിവരങ്ങളുമായാകും ഇനി പൊലീസ‌് ഉദ്യോഗസ്ഥർ ചെക്കിങ്ങിന‌് റോഡിലുണ്ടാവുക. 
വണ്ടിയുടെ രജിസ‌്ട്രേഷൻ നമ്പർ, വാഹനത്തിന്റെ വിശദാംശങ്ങൾ, ഇൻഷുറൻസ‌്, ടാക്‌സ‌്, വാഹന ഉടമയുടെ വിവരങ്ങൾ എന്നിവയെല്ലാം മെഷീനിൽ തെളിയും. ലൈസൻസ‌് നമ്പർ കൊടുത്താൽ ഡ്രൈവറുടെ ഫോട്ടോയടക്കമുള്ള വിവരങ്ങളും ലഭ്യമാകും. മുമ്പ്‌ അപകടത്തിൽപ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടോ, പിഴയടച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും. പരിശോധനയ‌്ക്ക‌് നിൽക്കുന്ന ഉദ്യോഗസ്ഥരോട‌് കളവ‌ുപറഞ്ഞ‌് രക്ഷപ്പെടാനുള്ള പഴുതും ഇതോടെ അടയും.
നിയമലംഘനം നടത്തുന്നവരുണ്ടെങ്കിൽ ഉടൻ പണമടപ്പിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. പണം കൈയിലില്ലാത്തവർക്ക‌് ഡെബിറ്റ‌് കാർഡോ ക്രെഡിറ്റ‌് കാർഡോ ഉപയോഗിച്ച‌് പിഴയൊടുക്കാം. ഓൺലൈനിലൂടെയും പണമടയ‌്ക്കാം. സ‌്പോട്ടിൽ പണം അടയ‌്ക്കാൻ കഴിയാത്തവരുടെ വിവരങ്ങൾ കോടതിയിലേക്ക‌് നൽകും.  
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ‌്ഘാടനംചെയ‌്തു. ജില്ലാ പൊലീസ‌് മേധാവി എ വി ജോർജ‌്, ട്രാഫിക‌് അസി. കമീഷണർമാരായ പി കെ രാജു, പി ബിജുരാജ‌്, ഡിസിആർബി അസി. കമീഷണർ ടി പി രഞ്ജിത‌്, സ‌്പെഷ്യൽ ബ്രാഞ്ച‌് അസി. കമീഷണർ കെ സുദർശൻ, ടൗൺ സിഐ എ ഉമേഷ‌് തുടങ്ങിയവർ നഗരത്തിൽ പരിശോധനയ‌്ക്ക‌് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top