19 September Thursday

സിഐടിയു വടകര ഏരിയാ സമ്മേളനം മോട്ടോർ വാഹന ഗതാഗതമേഖല കുത്തകകൾക്ക്‌ അടിയറവയ്‌ക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

സിഐടിയു വടകര ഏരിയാ സമ്മേളനം വി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

 

വടകര
മോട്ടോർ വാഹന നിയമ ഭേദഗതിയുടെ മറവിൽ ഗതാഗത മേഖല കുത്തകകൾക്ക്‌ അടിയറവയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന്‌ സിഐടിയു വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സിഎം ആശുപത്രി ജീവനക്കാരുടെ സമരം അവസാനിപ്പിക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്നും വടകരയിൽ സമഗ്രവും ശാസ്‌ത്രീയവുമായ ട്രാഫിക്‌ പരിഷ്‌കരണം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
വടകര ടൗൺഹാളിലെ ടി എം ദാസൻ–-കെ ശ്രീധരൻ നഗറിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. വേണു കക്കട്ടിൽ അധ്യക്ഷനായി. വി എം വിനു അനുശോചന പ്രമേയവും എൻ കമല രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു, പി ശ്രീധരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ശ്രീധരൻ സ്വാഗതം പറഞ്ഞു. 
ഭാരവാഹികൾ: എ കെ ബാലൻ (പ്രസിഡന്റ്‌), പി കെ അശോകൻ, എൻ കമല, ഒ വി ചന്ദ്രൻ, ടി പി രാജൻ (വൈസ്‌ പ്രസിഡന്റുമാർ), വി കെ വിനു (സെക്രട്ടറി), കെ വി രാമചന്ദ്രൻ, പി സി സുരേഷ്‌, എം എം അനിൽ കുമാർ, സി കെ ഗീത (ജോ. സെക്രട്ടറിമാർ), വേണു കക്കട്ടിൽ (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top