20 September Friday

കമ്യൂണിസ്റ്റ് കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കുമ്മങ്കോട് ഹെൽത്ത് സെന്ററിൽ സംഘടിപ്പിച്ച കമ്യൂണിസ്റ്റ് കുടുംബസംഗമം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്യുന്നു

നാദാപുരം
സിപിഐ എം കുമ്മങ്കോട് ഹെൽത്ത് സെന്റർ ബ്രാഞ്ച് അംഗവും കെഎ‌സ്‌കെടിയു നാദാപുരം പഞ്ചായത്ത്‌ കമ്മിറ്റിയംഗവുമായിരുന്ന എടവട്ടംകണ്ടി കണ്ണന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റ്‌ കുടുംബസംഗമം സംഘടിപ്പിച്ചു. കെഎ‌സ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു, സി എച്ച് ബാലകൃഷ്‌ണൻ, പ്രീത കൂത്തുപറമ്പ്, സി എച്ച്  മോഹനൻ, ടി കണാരൻ, കെ ടി കെ ബാലകൃഷ്ണൻ, പി കെ ശിവദാസൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top