28 September Tuesday

താജ്‌ അനുസ്‌മരണം ഇന്ന്‌ മുതൽ

സ്വന്തം ലേഖികUpdated: Friday Jul 23, 2021
കോഴിക്കോട്‌
നാടകകൃത്തും സംവിധായകനുമായിരുന്ന പി എം താജിന്റെ 31ാം ചരമ വാർഷികത്തിന്റെ ഭാഗമായുള്ള  അനുസ്‌മരണ പരിപാടികൾക്ക്‌  വെള്ളിയാഴ്‌ച തുടക്കമാകും. ഓൺലൈനായാണ്‌ അനുസ്‌മരണം. ശിൽപ്പശാല, പ്രഭാഷണം, ചർച്ച,  തുടങ്ങി നിരവധി  പരിപാടികളാണ്‌ ഒരാഴ്‌ച സംഘടിപ്പിക്കുക. ദിവസവും  രാവിലെ 10 മുതൽ 12 വരെ തിയറ്റർ ശിൽപ്പശാല. വൈകിട്ട്‌ ആറിന്‌ വിവിധ ഭാഷാ നാടക വേദിയെ കുറിച്ച്‌  പ്രഭാഷണം. ഏഴിന്‌ പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മിറ്റികൾ അവതരിപ്പിക്കുന്ന  കലാപരിപാടികൾ.    വെള്ളിയാഴ്‌ച എഴുത്തുകാരൻ വൈശാഖൻ അനുസ്‌മരണം ഉദ്‌ഘാടനംചെയ്യും.  സംവിധായകൻ പി എൻ ചന്ദ്രകുമാർ താജിനെ അനുസ്‌മരിക്കും.    
   28ന്‌ വൈകിട്ട്‌ ഏഴിന്‌ ‘പ്രിയപ്പെട്ട അവിവാഹിതർ’ എന്ന താജ്‌ നാടകം ജോയ്‌മാത്യു, സുധീഷ്‌, ഹരീഷ്‌ പേരടി എന്നിവർ അവതരിപ്പിക്കും. 29ന്‌ വിജയൻ വി നായർ ‘തലസ്ഥാനത്ത്‌ നിന്ന്‌ ഒരു വാർത്തയുമില്ല’ എന്ന താജ്‌ നാടകം അവതരിപ്പിക്കും. 
കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സഹകരണത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ശിൽപ്പശാല ഒഴികെയുള്ള എല്ലാ പരിപാടികളും  പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജിലൂടെ (pukasa Kozhikode) കാണാം. 
വാർത്താസമ്മേളനത്തിൽ ചെയർമാൻ ടി പി ദാസൻ, കൺവീനർ എ കെ രമേശ്‌,  ട്രഷറർ വിത്സൺ സാമുവൽ, ഡോ. യു ഹേമന്ത്‌ കുമാർ, കെ കെ സി പിള്ള എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top