കോഴിക്കോട്
ജില്ലയിൽ റോഡ് നവീകരണത്തിനും ടൗൺ നവീകരണത്തിനും സ്കൂൾ കെട്ടിടങ്ങൾക്കുമായി പൊതുമരാമത്ത് വകുപ്പിന്റെ 29 കോടി രൂപയുടെ ഭരണാനുമതി.
പേരാമ്പ്ര, എലത്തൂർ, ബാലുശേരി, കുന്നമംഗലം മണ്ഡലങ്ങളിലെ ആറ് റോഡുകൾക്കായി 21 കോടി രൂപയും കല്ലാച്ചി ടൗൺ, കുറ്റിക്കാട്ടൂർ ടൗൺ നവീകരണത്തിന് നാലുകോടി രൂപയും ബേപ്പൂർ മണ്ഡലത്തിൽ രണ്ട് സ്കൂളിന് കെട്ടിടം നിർമിക്കാൻ നാലുകോടി രൂപയുമാണ് അനുവദിച്ചത്.
റോഡും അനുവദിച്ച തുകയും:
പേരാമ്പ്ര മണ്ഡലത്തിലെ പേരാമ്പ്ര–-ചെമ്പ്ര - കൂരാച്ചുണ്ട് റോഡ് നവീകരണം നാലുകോടി രൂപ. എലത്തൂർ മണ്ഡലത്തിലെ പെരുമ്പൊയിൽ –-കണ്ടോത്ത്പാറ റോഡ് നവീകരണം അഞ്ചുകോടി. ബാലുശേരി മണ്ഡലത്തിലെ മുണ്ടോത്ത് -–- തെരുവത്തകടവ് റോഡ് നവീകരണം മൂന്നുകോടി. എകരൂൽ–-കാക്കൂർ റോഡ് നവീകരണം മൂന്നുകോടി. കുന്നമംഗലം മണ്ഡലത്തിലെ ചാത്തമംഗലം -പാലക്കാടി - ഏരിമല റോഡ് നവീകരണം മൂന്നുകോടി. പരിയങ്ങാട്- ചെട്ടിക്കടവ് റോഡ് നവീകരണം മൂന്നുകോടി.
നാദാപുരം മണ്ഡലത്തിലെ കല്ലാച്ചി ടൗൺ നവീകരണം മൂന്നുകോടി. കുന്നമംഗലം മണ്ഡലത്തിലെ കുറ്റിക്കാട്ടൂർ ടൗൺ നവീകരണം ഒരു കോടി.
ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് മാർക്കറ്റ് ഗവ. എംയുപി സ്കൂൾ കെട്ടിടത്തിന് മൂന്നുകോടി രൂപ. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..