26 July Monday

നഗരത്തിൽ വാക്‌സിൻ 
മെഗാ ക്യാമ്പുകൾ ഇന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021
കോഴിക്കോട്‌
 കോവിഡ്‌ വാക്‌സിൻ വിതരണത്തിനായി കോർപറേഷൻ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പുകൾ ബുധനാഴ്‌ച  തുടങ്ങും. ടാഗോർ ഹാളിൽ രാവിലെ 10നാണ്‌ ആരംഭിക്കുക.  പ്രതിദിനം 300 ഡോസാണ്‌ നൽകുക. ഒന്നാം ഡോസ്‌ ലഭിച്ച്‌ 84 ദിവസം പൂർത്തീകരിച്ചവർക്ക്‌ ജെപിഎച്ച്‌എൻ മുഖേന സ്‌പോട്ട്‌ രജിസ്‌ട്രേഷനിലൂടെയാണ്‌ വാക്‌സിൻ  നൽകുന്നത്‌. ഇതിൽ 150 ഡോസ്‌ ഓൺലൈനിൽ രണ്ടാം ഡോസ്‌ രജിസ്റ്റർ ചെയ്‌തവർക്കുള്ളതാണ്‌.  ഓരോ വാർഡിൽ നിന്ന്‌ 20 പേർക്ക്‌ വീതമാണ്‌ വിതരണം.  23ന് കുണ്ടൂപ്പറമ്പ്, കരുവിശേരി, മലാപ്പറമ്പ്, തടമ്പാട്ടുതാഴം, വേങ്ങേരി, പൂളക്കടവ്, പാറോപ്പടി, സിവില്‍ സ്റ്റേഷന്‍ വാര്‍ഡുകള്‍. 24ന് ചേവരമ്പലം, വെള്ളയില്‍, മൂഴിക്കല്‍, ചെലവൂര്‍, മായനാട്, മെഡിക്കല്‍ കോളേജ് സൗത്ത്, മെഡിക്കല്‍ കോളേജ്, ചേവായൂര്‍. 25ന് കോവൂര്‍, നെല്ലിക്കോട്, കുടില്‍ത്തോട്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, കുതിരവട്ടം, പൊറ്റമ്മല്‍ എന്നീ വാർഡുകളിലുള്ളവർക്കാണ്‌ വിതരണം. ഇതിന്‌ പുറമെ കോര്‍പറേഷനിലെ മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ 50 ശതമാനം വാക്‌സിന്‍ രണ്ടാംഡോസുകാര്‍ക്ക് ലഭ്യമാകും. 
       20 പേരെ തെരഞ്ഞെടുത്ത്‌ ലിസ്‌റ്റ്‌ ജെഎച്ച്‌ഐമാർ നേരത്തെ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്‌ കൈമാറും. അതനുസരിച്ചാണ്‌ വാക്‌സിൻ നൽകുക.  ഇതിനായി വാർഡുകളിലെ ജെപിഎച്ച്എന്‍, ആശാവര്‍ക്കര്‍മാരെ ബന്ധപ്പെടണം.  ചൊവ്വാഴ്‌ച മുതൽ ക്യാമ്പ്‌ തുടങ്ങാൻ തീരുമാനിച്ചെങ്കിലും  ബുധനാഴ്‌ചയിലേക്ക്‌ മാറ്റുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top