25 July Sunday

കോവിഡ് മൂലം അനാഥമായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വായ്പ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

 

കോഴിക്കോട്‌
രണ്ടാം തരംഗത്തിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ച പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന പട്ടികജാതി–-പട്ടികവർഗ വികസന കോർപറേഷൻ പ്രത്യേക വായ്പ നൽകുന്നു. കോവിഡ് ബാധിച്ച്‌ മരിച്ച പട്ടികജാതിയിൽപ്പെട്ട ആൾ കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കിൽ ആശ്രിതന് വായ്പയ്ക്ക് അപേക്ഷിക്കാം.
മരിച്ച വ്യക്തിയുടെ പ്രായം 18നും 60 വയസ്സിനുമിടയിലായിരിക്കണം. അപേക്ഷകന്റെ  കുടുംബ വാർഷികവരുമാനം മൂന്ന്‌ ലക്ഷം രൂപ കവിയരുത്. പരമാവധി അഞ്ചുലക്ഷം രൂപവരെ മുതൽമുടക്ക് ആവശ്യമുള്ള സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നൽകുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ, ഇതിൽ ഏതാണോ കുറവ് അത് സബ്സിഡിയായി കണക്കാക്കും. 
പലിശനിരക്ക് ആറ്‌ ശതമാനം. താൽപ്പര്യമുള്ളവർ നിശ്ചിത വിവരങ്ങൾ സഹിതം കോർപറേഷന്റെ  കോഴിക്കോട് ജില്ലാ ഓഫീസിൽ 26നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 9400068511,  0495 2767606.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top