05 August Thursday

റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021
നാദാപുരം
തൂണേരി ആവടിമുക്കിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. നാദാപുരം സ്വദേശി  മുഹസിന്റെ കാറാണ് കത്തിയത്. തിങ്കളാഴ്‌ച വൈകിട്ട്‌ ആറോടെ ആവടിമുക്ക് –-മുടവന്തേരി റോഡിൽ എൻജിൻ തകരാറായതിനാൽ നിർത്തിയിട്ടതായിരുന്നു കാർ. രാത്രി പത്തോടെ മുഹസിനും സുഹൃത്തുക്കളും വന്ന് വീണ്ടും ശ്രമിച്ചെങ്കിലും സ്റ്റാർട്ടായില്ല. 
അവർ തിരിച്ചുപോയശേഷം പത്തരയോടെ കാർ കത്തി.  നാട്ടുകാർ ചേർന്ന് തീ അണച്ചു. കാറിന്റെ മുൻഭാഗം പൂർണമായി നശിച്ചു. ചേലക്കാട് ഫയർഫോഴ്‌സും നാദാപുരം പൊലീസും സ്ഥലത്തെത്തി. 
കോഴിക്കോട് റൂറൽ ഫോറൻസിക് സംഘം പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top