27 November Friday

രാഷ്‌ട്രീയവും കവിതയും കഥയും; ഹിറ്റായി സിപിഐ എം പേജ്‌

സ്വന്തം ലേഖകൻUpdated: Saturday May 23, 2020
കോഴിക്കോട്‌ 
വേദിയിൽ കെ പി രാമനുണ്ണിയും വി ടി മുരളിയും എളമരം കരീമും പി മോഹനനും ...പറയുന്നത്‌  സാഹിത്യവും സംഗീതവും രാഷ്‌ട്രീയവും... അടച്ചിടൽ കാലത്ത്‌ രാഷ്‌ട്രീയ–-സാംസ്കാരിക ഇടപെടലിന്‌ പുതിയ വഴി തുറന്നിരിക്കയാണ്‌ സിപിഐ എം  ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ചർച്ചയും സംവാദവും.  ‌ അടച്ചിടൽ കാലത്തും  അവധിയില്ലാത്ത രാഷ്‌ട്രീയ സാംസ്കാരിക ഇടപെലിന്‌ നവമാമധ്യമങ്ങളിലൂടെ  വേദിയൊരുക്കിയിരിക്കയാണ്‌ സിപിഐ എം ജില്ലാ കമ്മിറ്റി.   CPIM KOZHIKKODE എന്ന ഫേസ്‌ബുക്ക്‌ പേജിലാണ്‌ രോഗപ്രതിരോധം, സ്‌ത്രീ പ്രശ്‌നങ്ങൾ, കൃഷി, പാട്ടും കഥയും തുടങ്ങി  മഹാമാരിയുടെ കാലത്ത്‌  വീടുകളിലിരിക്കുന്നവരുമായി ജനകീയ–-സാംസ്കാരിക പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നത്‌.  , സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ വല്ലാത്ത കാലത്തിനെക്കുറിച്ചുള്ള ആശങ്കയും ആശയും പങ്കിടുന്നു‌.  ‌സംശയങ്ങളും വിമർശനങ്ങളും   ഉന്നയിക്കാം.  പരിപാടിക്ക്‌ മൂന്നരലക്ഷം കാണികൾവരെയായി  നവതരംഗമായിട്ടുണ്ട്‌.  കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമാണ്‌ കോവിഡ്‌കാല സംവാദത്തിന്‌ തുടക്കമിട്ടത്‌.. മന്ത്രി ടി പി രാമകൃഷ്‌ണൻ നായനാർ–-കേളുഏട്ടൻ അനുസ്‌മരണ പ്രഭാഷണമാണ്‌ നിർവഹിച്ചത്‌.  പൊതുജനാരോഗ്യ പ്രവർത്തകരായ ഡോ. കെ പി അരവിന്ദൻ,ഡോ. പി കെ ശശിധരൻ,  ഡോ. മുബാറക്‌ സാനി എന്നിവർ കോവിഡും ആരോഗ്യവും ചർച്ച ചെയ്തു. എഴുത്തിനെയും  വായനയെയും കുറിച്ചായിരുന്നു രാമനുണ്ണിയുടെ സംസാരം.   ജില്ലാ സെക്രട്ടറി പി മോഹനൻ    ജനകീയ –-രാഷ്‌ട്രീയ–- പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്ന പ്രതിവാര പംക്തിയുമുണ്ട്‌. ആഴ്‌ചവട്ടം എന്ന ഈ വിശകലനം   തിങ്കളാഴ്‌ചകളിൽ  രാത്രി ഏഴിനാണ്‌. ഗായകനായ വി ടി മുരളിയുടെ പാട്ടുംപറച്ചിലുമായിരുന്നു ഹിറ്റായ പരിപാടി. യുവഗായിക അനുനന്ദയുടെ കവിതകളും പാട്ടും പ്രശംസ പിടിച്ചുപറ്റി. പി സതീദേവി, പി എ മുഹമ്മദ്‌ റിയാസ്‌, ജോർജ്‌ എം തോസ്‌ എന്നിവരും വിവിധ വിഷയങ്ങൾ അവതരിപ്പിക്കയുണ്ടായി. വരുംദിവസങ്ങളിൽ മന്ത്രിമാർ, മറ്റു ബഹുജന സംഘടനാ–-സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ പ്രഭാഷണവും സംവാദവും തുടരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top