22 September Sunday

മുസ്ലീംലീഗ് കേന്ദ്രത്തിൽ നിന്ന‌് ഡിറ്റനേറ്ററും സ്ഫോടകവസ്തുക്കളും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

 

നാദാപുരം 
ചേലക്കാട് മുസ്ലിംലീഗ് കേന്ദ്രത്തിൽ നിന്ന‌് ഡിറ്റനേറ്ററും സ്ഫോടകവസ്തുക്കളും പിടികൂടി. ഒരു ഡിറ്റനേറ്ററും ബോംബ് നിർമാണ സാമഗ്രികളുമാണ് പിടികൂടിയത്. ബുധനാഴ‌്ച പകൽ 11ഓടെ നാദാപുരം പൊലീസ് നടത്തിയ പരിശോധനയിലാണ‌്  സ്ഫോടകവസ്തു കണ്ടെത്തിയത്. ഫ്യൂസ് വയർ, ജലാറ്റിൻ സ്റ്റിക്കിന് പകരമായി ഉപയോഗിക്കുന്ന ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ  എന്നിവയാണ‌് പിടികൂടിയത് .
ചേലക്കാട് ക്വാറിക്ക് സമീപത്തെ ചേണിക്കണ്ടി പറമ്പിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. നാദാപുരം എസ്ഐ എസ് നിഖിൽ, എസ്ഐ കുഞ്ഞനന്തൻ, സിപിഒമാരായ കെ രജീഷ്, പ്രിയേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബോംബ്–- ഡോഗ് സ്ക്വാഡ‌് അംഗങ്ങളും പങ്കെടുത്തു. ഈമാസം 3ന് 11 പൈപ്പ്ബോംബുകളും മൂന്ന് സ്റ്റീൽ ബോംബും പൊലീസ‌് പിടികൂടിയിരുന്നു.  
 
പ്രധാന വാർത്തകൾ
 Top