30 May Saturday

ശുചീകരണവുമായി മന്ത്രി ടി പി വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനതാ കർഫ്യൂ ദിനത്തിൽ മന്ത്രി ടി പി രാമകൃഷ്ണൻ കുടുംബത്തോടൊപ്പം വീട്ടിലും പരിസരത്തുമായി ശുചീകരണം നടത്തുന്നു

പേരാമ്പ്ര
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ജനതാ കർഫ്യൂവിന് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. കർഫ്യൂവിനെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന ജാഗ്രതാ നിർദേശങ്ങളുമായി എല്ലാവരും സഹകരിക്കണം. 
കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണം. മറ്റുള്ളവരുമായി ബന്ധപ്പെടുമ്പോൾ അകലം പാലിക്കണം. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. കർഫ്യൂ ദിവസം മന്ത്രി കുടുംബത്തോടൊപ്പം വീടും പരിസരവും ശുചീകരിച്ചു. തുടർന്ന് വിദേശങ്ങളിൽ നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. 
ശനിയാഴ്ച രാത്രിയിൽ കാരശേരി, വയലട, കക്കയം ഭാഗങ്ങളിലെ വനമേഖലകളിൽ കാട്ടുതീ പടരാനിടയായ സാഹചര്യത്തെക്കുറിച്ച് വനംവകുപ്പ്, ഫയർസർവീസ് അധികൃതർ എന്നിവരിൽനിന്ന് മന്ത്രി വിശദീകരണം തേടി. ഞായറാഴ്ച മുഴുവൻ സമയവും മന്ത്രി വെള്ളിയൂരിലെ വീട്ടിലായിരുന്നു.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top