29 May Friday

സേവനവുമായി ഓട്ടോ ഡ്രൈവർമാർ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

യാത്രക്കാരെ വീടുകളിലെത്തിക്കാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാർ

കോഴിക്കോട്‌ 
ജനതാ കർഫ്യൂ ദിവസം ട്രെയിനിലെത്തിയ യാത്രക്കാരെ വീടുകളിലെത്തിക്കാൻ സേവനസന്നദ്ധരായി ഓട്ടോറിക്ഷാ ഡ്രൈവർമാർ. 15 പേരടങ്ങുന്ന ഓട്ടോക്കാരാണ്‌ ഞായറാഴ്‌ച കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്തെത്തിയത്‌.  രാവിലെ മംഗള എക്സ്‌പ്രസിൽ എത്തിയ കുറച്ച്‌ യാത്രക്കാർ വാഹനം കിട്ടാതെ ബുദ്ധിമുട്ടിയിരുന്നു. തുടർന്ന്‌  കലക്ടറുടെ  നിർദേശമനുസരിച്ചാണ്‌ നഗരത്തിലെ ഓട്ടോഡ്രൈവർമാർ എത്തിയത്‌. 
‘ഓൺ കോവിഡ്‌ ഡ്യൂട്ടി’ എന്ന സ്റ്റിക്കറൊട്ടിച്ച ഓട്ടോകൾ കോഴിക്കോട്‌ സ്‌റ്റേഷനിലെത്തിയ ദീർഘദൂര യാത്രക്കാരെ വീടുകളിലെത്തിച്ചു. കണ്ണൂർ, വയനാട്‌, തലശേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവരായിരുന്നു കൂടുതലും. മറ്റു സംസ്ഥാനങ്ങൾ വഴി എത്തുന്ന ട്രെയിൻ ആയതിനാൽ യാത്രക്കാരെ കയറ്റുന്നതിൽ ചെറിയ ആശങ്കയുണ്ടെങ്കിലും കുട്ടികളടക്കമുള്ള കുടുംബങ്ങളുടെ ബുദ്ധിമുട്ടറിഞ്ഞ്‌ ധൈര്യത്തോടെ ഇവർ സേവന സന്നദ്ധരാവുകയായിരുന്നു. 
ഹോട്ടലുകളൊന്നുമില്ലാത്ത സാഹചര്യത്തിലും ദീർഘദൂര യാത്രക്ക്‌  തയാറായി വൈകിട്ട്‌ അഞ്ചിനുള്ള ട്രെയിൻ എത്തുന്നതുവരെ 15 ഓട്ടോഡ്രൈവർമാരും ഇവിടെയുണ്ടായി.  ആറ്‌ ട്രെയിനുകളാണ്‌ ഞായറാഴ്‌ച കോഴിക്കോടുവഴി പോയത്‌. 
പ്രധാന വാർത്തകൾ
 Top