20 June Thursday
കുറ്റവാളികളെ കണ്ടെത്തണം സിപിഐ എം

അരൂരിൽ റോഡരികിൽനിന്ന‌് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
നാദാപുരം 
പുറമേരി പഞ്ചായത്തിലെ അരൂർ കോട്ടുമുക്കിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കോട്ടുമുക്കിൽ നിന്ന് 200 മീറ്റർ അകലെ എളയടം റോഡരികിൽ വിറകുകൾ കൂട്ടിയിട്ടതിനിടയിൽ മഴക്കോട്ടിന്റെ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. വെള്ളിയാഴ‌്ച  പകൽ മൂന്നോടെയാണ‌് നാട്ടുകാർ ബോംബ‌് കണ്ടത്. നാദാപുരത്ത് നിന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തശേഷം ചേലക്കാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കി. 
സംഭവത്തിൽ സമഗ്ര അന്വേഷണ നടത്തി കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ എം അരൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് സാമൂഹ്യവിരുദ്ധരുടെ നീക്കം. മാസങ്ങൾക്ക് മുമ്പും കോട്ടുമുക്കിൽ നിന്ന‌് സമാന രീതിയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു. സമാധാനം തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും  ലോക്കൽ കമ്മിറ്റി പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top