21 February Friday

ഷിബിന് നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
നാദാപുരം 
മുസ്ലിംലീഗുകാർ കൊലപ്പെടുത്തിയ വെളളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി കെ ഷിബിന് നാടിന്റെ സ്മരണാഞ്ജലി. അഞ്ചാമത്  രക്തസാക്ഷിത്വ വാർഷികദിനം  സിപിഐ എം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.  രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണ യോഗം, പ്രകടനം പൊതുസമ്മേളനം എന്നിവ  സംഘടിപ്പിച്ചു. 
രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പാർടി ജില്ലാ കമ്മിറ്റി  അംഗം കെ കെ ലതിക, ഏരിയാ സെക്രട്ടറി പി പി ചാത്തു, വെള്ളൂർ ലോക്കൽ സെക്രട്ടറി സി കെ അരവിന്ദാക്ഷൻ, തൂണേരി ലോക്കൽ സെക്രട്ടറി കനവത്ത് രവി എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. ഏരിയാ കമ്മിറ്റി അഗം നെല്ലിയേരി ബാലൻ പതാക ഉയർത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ്, പ്രസിഡന്റ് എൽജി ലിജീഷ്, ട്രഷറർ പി സി ഷൈജു, എ മോഹൻദാസ്, സി എച്ച് മോഹനൻ,  എന്നിവർ പുഷ്‌പാർച്ചനയിൽ പങ്കെടുത്തു. 
കെ കെ ലതിക  അനുസ്മരണ പ്രഭാഷണം നടത്തി. കനവത്ത് രവി അധ്യക്ഷനായി. പി പി ചാത്തു, പി നിഖിൽ, ഇ കെ രാജൻ എന്നിവർ സംസാരിച്ചു.
വൈകിട്ട്‌ നടന്ന അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.    എസ്‌എഫ്‌ഐ തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി മാരിയപ്പൻ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top