പയ്യോളി > സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ് തീവച്ച ആര്‍എസ്എസ് - ബിജെപി ക്രിമിനലുകളുടെ നടപടിക്കെതിരെ തിങ്കളാഴ്ച ഹര്‍ത്താലാചരിക്കും. പയ്യോളി ഏരിയക്കു കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ഹര്‍ത്താലെന്ന് ഏരിയാ സെക്രട്ടറി ടി ചന്തു അറിയിച്ചു.
മൂടാടി, തിക്കോടി, തുറയൂര്‍ പഞ്ചായത്തുകളിലും പയ്യോളി, ഇരിങ്ങല്‍ ലോക്കലുകളിലും ഹര്‍ത്താലാചരിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താലില്‍ പയ്യോളി മുനിസിപ്പല്‍ പ്രദേശങ്ങളിലെ ഓട്ടോ-ടാക്സികളും പങ്കെടുക്കും. വൈകീട്ട് ഏരിയ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും നടക്കും.