26 January Wednesday

കെ റെയിൽ: ആശങ്കയകറ്റി ഉടൻ നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

കെ രതീഷ്‌

എലത്തൂർ
സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് അർഹമായ പുനരധിവാസം ഉറപ്പാക്കി വേഗത്തിൽ നടപ്പാക്കണമെന്ന് സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 
ജനങ്ങളുടെ ആശങ്ക അകറ്റി കേരളത്തിന്റെ സമ്പദ്ഘടനയിൽ സമൂല മാറ്റം വരുത്താനും പുരോഗതിയിലേക്ക് കേരളത്തെ എത്തിക്കാനും കഴിയുന്ന പദ്ധതി അതിവേഗം നടപ്പാക്കണം. ഗ്രൂപ്പ് ചർച്ചക്ക് ശേഷം നടന്ന പൊതുചർച്ചക്ക് ഏരിയാ സെക്രട്ടറി ടി വി നിർമലൻ, സംസ്ഥാനക്കമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം മാമ്പറ്റ ശ്രീധരൻ എന്നിവർ മറുപടി പറഞ്ഞു. 
സി പി സുലൈമാൻ, കെ കെ റഫീഖ്, എം ശ്രീജ, അജയകുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എ കെ രമേശ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോർജ് എം തോമസ്, കെ കുഞ്ഞമ്മത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി നിഖിൽ, കാനത്തിൽ ജമീല, മുസാഫർ അഹമ്മദ്, കെ ദാമോദരൻ എന്നിവർ പങ്കെടുത്തു.
കെ രതീഷ്‌ നോർത്ത്‌ 
ഏരിയാ സെക്രട്ടറി
എലത്തൂർ
സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ സെക്രട്ടറിയായി കെ രതീഷിനെ സമ്മേളനം തെരഞ്ഞെടുത്തു. ടി വി നിർമലൻ, വി കെ മോഹൻദാസ്, സി പി സുലൈമാൻ, ഒ സദാശിവൻ, പി ലക്ഷ്മണൻ, കെ കിഷോർ, പി കെ സത്യൻ, വി പി മനോജ്, കെ പി സലീം, എം സത്യഭാമ, ടി സുജൻ, കെ രതീഷ്, ടി കെ പ്രമോദ്, കെ സുധീർ കുമാർ, കെ ജെറീഷ്, പി പി ഷീജ, അക്ഷയ് കണ്ണാടിക്കൽ, പി ശിവശങ്കരൻ, സി വി ആനന്ദകുമാർ, ടി മുരളീധരൻ, കെ എസ് ചരേഷ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top