26 January Wednesday

കൽപ്പത്തൂർ റൂറൽ ക്രെഡിറ്റ് 
സൊസൈറ്റി പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

കൽപ്പത്തൂർ റൂറൽ ക്രെഡിറ്റ് സൊസൈറ്റി ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 പേരാമ്പ്ര

കൽപ്പത്തൂർ കേന്ദ്രമായി ആരംഭിച്ച റൂറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  നൊച്ചാട്  പഞ്ചായത്ത് പ്രസിഡന്റ്‌ പി എൻ ശാരദ  അധ്യക്ഷയായി. 
സെക്രട്ടറി മോഹനൻ ചിത്രകം റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി കെ  പാത്തുമ്മ ആദ്യ നിക്ഷേപം സ്വീകരിച്ചു. കംപ്യൂട്ടറൈസ്‌ഡ്‌ ബാങ്ക് കൗണ്ടർ ഉദ്ഘാടനം  കോഴിക്കോട് പ്ലാനിങ് അസിസ്റ്റന്റ്‌ രജിസ്ട്രാർ എ കെ അഗസ്തി  നിർവഹിച്ചു. കെ സി ബാബുരാജ്, കെ എം മനോജ് കുമാർ, മൂസ ഹാജി, കെ ടി ബി കൽപ്പത്തൂർ, എൻപി ശങ്കരൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ സി കെ സുരേഷ് സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ സി കെ ബാലൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top