28 November Saturday

ചാലിയാറും കടക്കും

പി ശ്രീനിവാസൻUpdated: Sunday Nov 22, 2020
 
കുന്നമംഗലം 
‘"18 വർഷമായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ കൂളിമാട് പാലം യാഥാർഥ്യമാവുകയാണ്. ചിലരുടെ രാഷ്ട്രീയ വിയോജിപ്പായിരുന്നു കാരണം. രാഷ്ട്രീയത്തിന് അതീതമായ  നാടിന്റെ സ്വപ്ന സാക്ഷാൽക്കാരമാണ് കൂളിമാട് പാലം’’ –- പറയുന്നത് ലീഗിന്റെ വികസന വിരുദ്ധ രാഷ്ട്രീയ നിലപാടുകളോട്‌ വിയോജിപ്പുള്ള കൂളിമാട്ടെ ഇ കെ നസീർ. വർഷങ്ങളായി ഈ ദൗത്യത്തിന് പിന്നിലായിരുന്നു ഇദ്ദേഹം. കൂളിമാട് കടവിൽ 16 കോടി രൂപ ചെലവിലാണ് ചാലിയാറിന് കുറുകെ പാലം നിർമിക്കുന്നത്. നിർമാണത്തോടെ അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായി കൂളിമാട് മാറും. കോഴിക്കോട് –- മലപ്പുറം ജില്ലകളെ  ബന്ധിപ്പിക്കുന്ന ഈ പാലം ദേശീയ ഗതാഗത ഭൂപടത്തിൽ സ്ഥാനം പിടിച്ചേക്കും.  കേന്ദ്ര സർക്കാരിന്റെ  നിർദിഷ്ട മൈസൂരു- –-മലപ്പുറം ദേശീയപാത ഇതു വഴിയാകും കടന്നുപോവുക. ഇതോടെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഗ്രാമീണ മേഖലകളിൽ വികസനത്തിൽ കുതിച്ചുചാട്ടമാണ് ഉണ്ടാവുക. ബംഗളുരു, മൈസുരു എന്നിവിടങ്ങളിൽനിന്നുള്ള ശബരിമല തീർഥാടകർക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശത്തുകാർക്ക്‌ കരിപ്പൂർ വിമാനത്താവളം, കലിക്കറ്റ്‌ സർവകലശാല എന്നിവിടങ്ങളിലേക്കും കൊളപ്പുറം, രാമനാട്ടുകര ദേശീയപാതകളിലേക്കും എളുപ്പം എത്താൻ  സൗകര്യമാകും. പാലം  നിർമാണത്തോടെ പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് പോകാവുന്ന തിരക്കേറിയ ജങ്‌ഷനായി കൂളിമാട് മാറിയേക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top