08 December Sunday
യാത്രാ നിരോധനം

എംഎൽഎമാർ മന്ത്രിയുമായി ചർച്ചനടത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019
കൽപ്പറ്റ
ദേശീയ പാതയിലെ രാത്രിയാത്ര നിരോധനവിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ ഭാഗമായി എംഎൽഎമാരായ സി കെ ശശീന്ദ്രനും   ഐ സി ബാലകൃഷ്‌ണനും ഗതാഗഗത മന്ത്രി എ കെ ശശീന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ  സത്യവാങ്മൂലത്തിന്‌ നൽകുന്ന മറുപടി സംബന്ധിച്ച്‌  മന്ത്രിയുമായി ചർച്ച നടത്തി. ജനപ്രതിനിധികളെയും ഗതാഗതവകുപ്പ്‌, പൊതുമരാമത്ത്‌ വകുപ്പ്‌, വനം വകുപ്പ്‌ ഉന്നത ഉദ്യേഗസ്ഥരെയും ദേശീയപാത സംരക്ഷണസമിതി ഭാരവാഹികളെയും പങ്കെടുപ്പിച്ച്‌  മന്ത്രി തലത്തിൽ ഡിസംബർ 11ന്‌  ഉന്നതതലയോഗം ചേരാൻ തീരുമാനിച്ചു. 
 
പ്രധാന വാർത്തകൾ
 Top