28 November Sunday

എം ഭാസ്‌കരന് നാടിന്റെ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

കരുവിശേരിയിൽ ചേർന്ന എം ഭാസ്കരൻ അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെസ്റ്റ്ഹിൽ
സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റംഗവും മുൻമേയറും പ്രമുഖ സഹകാരിയുമായിരുന്ന എം ഭാസ്‌കരന്റെ ഓർമ പുതുക്കി. രാവിലെ സമൃതിമണ്ഡപത്തിൽ ജില്ലാസെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിച്ചു. ഏരിയാ സെക്രട്ടറി ടി വി നിർമലൻ അധ്യക്ഷനായി. 
കെ സുധീർ സംസാരിച്ചു.  കാനത്തിൽ ജമീല എംഎൽഎ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ബീന ഫിലിപ്പ്, പി ലക്ഷ്മണൻ, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് പി ടി അബ്ദുൽ ലത്തീഫ്, കൗൺസിലർമാരായ വരുൺ ഭാസ്‌കർ, ഒ സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു. 
വൈകിട്ട് കരുവിശേരി പാർക്കിൽ ചേർന്ന അനുസ്മരണ പൊതുയോഗം  പി മോഹനൻ ഉദ്ഘാടനംചെയ്തു.  ടി വി നിർമലൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ എം ഭാസ്കരന്റെ ഛായാചിത്രം അനാച്ഛാദനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ടി പി ദാസൻ, കാനത്തിൽ ജമീല എംഎൽഎ, ഒ സദാശിവൻ, കെ വി ബാബുരാജ്, കെ സുധീർ, വി കെ മോഹൻദാസ്, പി ടി അബ്ദുൽ ലത്തീഫ്, എം വരുൺ ഭാസ്കർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top