16 October Saturday

കളിസ്ഥലം വേണമെന്ന ആവശ്യം; പഞ്ചായത്ത് പ്രസിഡന്റുമാർ സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

പൂങ്കുളത്തിൽ കളിക്കളം നിർമിക്കാനുള്ള സ്ഥലം പഞ്ചായത്ത്‌ പ്രസിഡന്റുമാരായ നസീമ കൊട്ടാരം, കെ പി പ്രദീഷ് എന്നിവർ സന്ദർശിക്കുന്നു

നാദാപുരം 
കളിസ്ഥലം വേണമെന്ന കുട്ടികളുടെ ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ചെക്യാട് പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട പൂങ്കുളത്തിലെ ഒരുകൂട്ടം കുട്ടികളാണ് കളിസ്ഥലം വേണമെന്ന ആവശ്യമുന്നയിച്ചത്. വളയം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പഞ്ചായത്ത് വക ഭൂമിയും ഇതിനായി കുട്ടികൾ കാണിച്ചു കൊടുത്തു. തുടർന്ന് ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരം മെമ്പർമാരായ മോഹൻ ദാസ്, റംല കുട്ട്യാപ്പണ്ടി എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രദേശവാസിയായ വളയം  പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷും നാട്ടുകാരും ഒപ്പമുണ്ടായി. 
കളിസ്ഥലം നിർമിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് പ്രസിഡന്റ്‌ നാട്ടുകാർക്ക് ഉറപ്പു നൽകി.
 തുടർന്ന് നടന്ന ചർച്ചയിൽ ആദ്യഘട്ടമെന്ന നിലയിൽ സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് താൽക്കാലിക ഗ്രൗണ്ട് രൂപപ്പെടുത്താനും ധാരണയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top