16 October Saturday
ഒഴിപ്പിക്കപ്പെടുന്നത് 3000 വ്യാപാരികൾ

നിയമാനുസൃത 
നഷ്ടപരിഹാരം നൽകണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
വടകര
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക്  നഷ്ടപരിഹാരം ഒഴിപ്പിക്കപ്പെടുന്നതിനു മുമ്പ് നൽകണമെന്ന് സർവകക്ഷി കൂട്ടായ്മ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. വടകര, പയ്യോളി മേഖലയിൽ മുവ്വായിരത്തോളം വ്യാപാരികളാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴിയേണ്ടത്.  കൈവശക്കാരായ വ്യാപാരികൾക്ക് നിയമാനുസൃത സഹായധനം വിതരണം ചെയ്യാതെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി–- സുപ്രീം കോടതി വിധികളുടെ ലംഘനമാണ്.  നഷ്ടപരിഹാരം വ്യാപാരികൾക്ക് നിഷേധിക്കുന്നത് പ്രതിഷേധാഹർമാണ്‌.   ദേശീയപാത വികസനത്തിൽ സഹകരിക്കാൻ കച്ചവടക്കാർ തയ്യാറായതാണ്.  വിഷയത്തിൽ കലക്ടർ ഉൾപ്പെടെയുള്ളവരുടെ അടിയന്തര ഇടപെടൽ ഉണ്ടാവണം.  വിഷയത്തിൽ ലാൻഡ്‌ അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് നിവേദനവും നൽകി. വടകര മർച്ചന്റ്സ് അസോസിയേഷൻ വിളിച്ചു ചേർത്ത യോഗത്തിൽ പ്രസിഡന്റ്‌ എം അബ്ദുൾ സലാം അധ്യക്ഷനായി. സി രാമകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, എം പി അബ്ദുൽ കരീം, അടിയേരി രവീന്ദ്രൻ, ടി എൻ കെ ശശീന്ദ്രൻ, കെ കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top