20 October Tuesday
കോവിഡ്‌ പരിശോധന

സ്വകാര്യ ലാബുകളിൽ തട്ടിപ്പെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
 
കോഴിക്കോട്‌
കോവിഡ്‌ പരിശോധനയുടെ പേരിൽ സ്വകാര്യലാബുകളിൽ വ്യാപക തട്ടിപ്പ്‌ നടക്കുന്നതായി പരാതി. വ്യാജ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുകൾവഴി നിരവധിപേർ വിദേശരാജ്യങ്ങളിലേക്ക്‌ കടന്നുവെന്നും രോഗമില്ലാത്തവർക്ക്‌‌ പോസിറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നൽകിയതുവഴി പലരുടെയും യാത്ര മുടങ്ങിയെന്നുമാണ്‌‌ പരാതി.
ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചീഫ്‌ സെക്രട്ടറിക്കും നിവേദനം നൽകിയതായി മലബാർ ഡെലവപ്‌മെന്റ്‌ ഫോറം പ്രസിഡന്റ്‌ കെ എം ബഷീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരിന്തൽമണ്ണ തൂത പൊയ്യക്കൊടി വീട്ടിൽ അബ്ദുൽ അസീസിന്റെ വിദേശയാത്രയാണ്‌ തെറ്റായ സർട്ടിഫിക്കറ്റ്‌ നൽകിയതുവഴി തടസ്സപ്പെട്ടത്‌. 
സ്വകാര്യ ലാബിൽ ആദ്യം നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട്‌ ദിവസത്തിനുശേഷം ലാബുകാർ പോസിറ്റീവാണെന്ന്‌ അറിയിച്ചു. ഇതേ തുടർന്നാണ്‌ യാത്ര മുടങ്ങിയത്‌. പിന്നീട്‌ മറ്റൊരു ലാബിൽ പരിശോധിച്ചപ്പോൾ നെഗറ്റീവായി. 
കോവിഡ്‌ പരിശോധനയുടെ പേരിൽ നടക്കുന്ന വെട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷെയ്‌ഖ്‌ ഷാഹിദ്‌, മുഹമ്മദ്‌ ഷഫീഖ്, അബ്ദുൽഅസീസ്‌ ‌എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top