20 October Tuesday

നാദാപുരത്ത്‌ 78 പേര്‍ക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
നാദാപുരം
നാദാപുരം മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി. കഴിഞ്ഞ ദിവസം നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ 153 പേരില്‍ നടത്തിയ പരിശോധനയില്‍ നാദാപുരം മേഖലയില്‍ 73 പേര്‍ക്കും തിങ്കളാഴ്ച വളയത്ത് നടത്തിയ പരിശോധനയില്‍ അഞ്ചുപേര്‍ക്കും കോവിഡ് പോസിറ്റീവ്. 
നാദാപുരം പഞ്ചായത്തില്‍ 11 അതിഥി തൊഴിലാളികളടക്കം 47 പേര്‍ക്കാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവായത്. വാണിമേല്‍ പഞ്ചായത്തില്‍ അഞ്ചുപേര്‍ക്കും വളയം പഞ്ചായത്തില്‍ രണ്ടുപേര്‍ക്കും ചെക്യാട് പഞ്ചായത്തില്‍ ആറുപേര്‍ക്കും തൂണേരി പഞ്ചായത്തില്‍ ഒരാള്‍ക്കും എടച്ചേരി പഞ്ചായത്തില്‍ മൂന്നുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ശനിയാഴ്ച നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് 73 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 
കല്ലാച്ചിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ തിങ്കളാഴ്ച 131 പേരില്‍ നടത്തിയ പരിശോധനയില്‍ നാല് ബിഎസ്എഫുകാരും വാണിമേല്‍ പഞ്ചായത്തിലെ ഒരാളടക്കം അഞ്ചുപേര്‍ക്ക് കോവിഡ് പോസിറ്റീവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top