20 October Tuesday

എംപിമാരെ സസ്പെൻഡ്‌ ചെയ്തതിൽ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
കോഴിക്കോട്‌
കർഷകദ്രോഹ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എളമരം കരീം, കെ കെ രാഗേഷ്‌ അടക്കമുള്ള എംപിമാരെ സസ്പെൻഡ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ എങ്ങും പ്രതിഷേധം. സിപിഐ എം  ടൗൺ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ 12 കേന്ദ്രങ്ങളിൽ പ്രകടനമുണ്ടായി. കോഴിക്കോട് നഗരത്തിൽ  കെ ദാമോദരൻ, കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
എസ്എഫ്ഐ ജില്ലയിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.  കർഷകരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്ന കർഷക ബിൽ തള്ളിക്കളയണമെന്നും  ജനകീയ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ ഉയർത്തിക്കൊണ്ടുവരണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ടൗൺ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി ടി അതുൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജുറൈജ് അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറിമാരായ ബി സി അനുജിത്ത്, മുഹമ്മദ് ഇർഷാദ്, ജില്ലാ കമ്മിറ്റി അംഗം പി ശ്രീജുൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം എം അക്ഷയ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം അഖിൽ നാസിം നന്ദിയും പറഞ്ഞു.
വടകര
സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും ഏരിയ സെക്രട്ടറി ടി പി ഗോപാലൻ ഉദ്ഘാടനംചെയ്തു. പി കെ സതീശൻ, എം നാരായണൻ, മണലിൽ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന കാർഷിക ബില്ലുകൾ വിത്ത് മുതൽ വിപണി വരെ കോർപറേറ്റ് കമ്പനികൾക്ക് തീറെഴുതിക്കൊടുക്കാൻ പോകുന്ന നടപടിയാണെന്ന് കിസാൻ ജനത വടകര മണ്ഡലം കമ്മിറ്റി ആരോപിച്ചു. കേന്ദ്ര സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു. പി കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വി പി പവിത്രൻ, മാട്ടാണ്ടി ബാലൻ, കെ പി സുരേന്ദ്രൻ, ബാലൻ ഒഞ്ചിയം എന്നിവർ സംസാരിച്ചു.
എൽഡിഎഫ് നേതൃത്വത്തിൽ വില്ല്യാപ്പള്ളിയിൽ പ്രകടനവും യോഗവും നടത്തി. വിനോദ് ചെറിയത്ത് അധ്യക്ഷനായി.
നാദാപുരം
സിപിഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എ മോഹൻദാസ്, പി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വളയത്ത് പ്രതിഷേധ പ്രകടനം നടത്തി.
കുറ്റ്യാടി 
സിപിഐ എം കുന്നുമ്മൽ ഏരിയയിലെ തിനൂർ, നരിപ്പറ്റ, കുന്നുമ്മൽ, മൊകേരി, കോഴുക്കുന്ന്, കായക്കൊടി, തളീക്കര, തൊട്ടിൽപ്പാലം, ചാത്തങ്കോട്ടുനട, കുണ്ടുതോട്, കാവിലുംപാറ, മുള്ളൻകുന്ന്, മരുതോങ്കര, കുറ്റ്യാടി, വടയം, വേളം, ചേരാപുരം എന്നീ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. കക്കട്ടിൽ നടന്ന പ്രകടനവും പൊതുയോഗവും കുന്നുമ്മൽ ലോക്കൽ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ എസ്‌ സജീവൻ അധ്യക്ഷനായി. മൊകേരിയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ  ഗനീഷ് അധ്യക്ഷനായി. എം പി ചന്ദ്രൻ, എം പി വാസു, കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top