21 October Monday

ജൻഡർ പാർക്ക്‌ ലൈബ്രറിയും മ്യൂസിയവും 6 മാസത്തിനകം

സ്വന്തം ലേഖികUpdated: Sunday Sep 22, 2019

 

 
കോഴിക്കോട്‌
വനിതകളുടെ പുരോഗതിയും ക്ഷേമവും ലക്ഷ്യമാക്കി സർക്കാർ സ്ഥാപിച്ച വെള്ളിമാടുകുന്നിലെ ജൻഡർ  പാർക്ക്‌ പ്രവൃത്തി പഥത്തിലേക്ക്‌. ആദ്യ ഘട്ടമായി പാർക്കിലെ ജൻഡർ  ലൈബ്രറിയും ജൻഡർ മ്യൂസിയവും സജ്ജമാക്കുന്ന നടപടി ആരംഭിച്ചു. 2020 മാർച്ചോടെ ഇരു കേന്ദ്രങ്ങളും വനിതകൾക്കായി  തുറന്നുകൊടുക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ സിഇഒ  പി ടി എം സുനീഷ്‌   പറഞ്ഞു. പാർക്കിലെ  അന്താരാഷ്‌ട്ര വനിതാ ട്രേഡ്‌ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്‌ മുന്നോടിയായാണ്‌   ലൈബ്രറിയും മ്യൂസിയവും ഒരുക്കുന്നത്‌. 
  ‘വിഷൻ 2020’ന്റെ ഭാഗമായാണ്‌ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്‌.  കെട്ടിടങ്ങൾ  പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്‌.  പുസ്‌തകങ്ങൾ, ചരിത്ര രേഖകളുടെ സമാഹരണം, സാങ്കേതിക സൗകര്യങ്ങൾ   എന്നിവ ഒരുക്കുന്ന നടപടികളാണ്‌ പുരോഗമിക്കുന്നത്‌.  25 ലക്ഷത്തിലേറെ രൂപ വിലവരുന്ന പുസ്‌തകങ്ങളാണ്‌ വാങ്ങുന്നത്‌.   പെണ്ണെഴുത്ത്‌,  യാത്രകൾ, സ്‌ത്രീകളുടെയും ട്രാൻസ്‌ജൻഡേഴ്‌സിന്റെയും  അനുഭവങ്ങൾ, പോരാട്ടങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന പുസ്‌തകങ്ങളാണ്‌ ശേഖരിക്കുന്നത്‌.
മ്യൂസിയത്തിന്റെ അന്തിമ രൂപരേഖ നിർണയിക്കാനായി നവംബറിൽ ശിൽപ്പശാലയും സെമിനാറും സംഘടിപ്പിക്കും. 
പാർക്കിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാതെ  നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌  യുഡിഎഫ്‌ സർക്കാർ ഉദ്‌ഘാടനം നടത്തിയിരുന്നു. പിന്നീട്‌ എൽഡിഎഫ്‌ സർക്കാരാണ്‌ ലൈബ്രറിയും മ്യൂസിയവുമെല്ലാം പൂർത്തിയാക്കിയത്‌.
പ്രധാന വാർത്തകൾ
 Top