22 September Sunday

കശ്മീർ സംഗീതം തുളുമ്പാൻ മലയാളിപ്പാവകളും

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

‘റോഷെ വല്ല’ ആൽബത്തിൽ കഥാപാത്രങ്ങളായ പാവകൾ

വടകര
 കശ്‌മീരി സംഗീത ആൽബത്തിൽ കഥാപാത്രങ്ങളായി കേരളത്തിലെ പാവകളും.  കശ്‌മീരി ഗായികയും എഴുത്തുകാരിയുമായ ആഭ ഹൻജൂറയുടെ സംഗീത ആൽബത്തിലാണ്‌ പാവകൾ അരങ്ങേറിയത്‌.  
ആയഞ്ചേരി സമന്വയ പാവ നാടക സംഘത്തിന്റെ നൂൽപാവകളും ഷൊർണൂർ രാജീവ്‌ പുലവരുടെ നിഴൽ പാവകളും ‘റോഷെ വല്ല’ എന്ന ആൽബത്തിലുണ്ട്‌.  കശ്‌മീരി നാടോടി ഗാനത്തിന്റെ സംഗീത ആവിഷ്‌കാരമാണ്‌ ആൽബം. പാവകൾ മാത്രമാണ്‌ ആൽബത്തിലുള്ളത്‌. 
പ്രത്യേക സാഹചര്യത്തിൽ പരദേശങ്ങളിൽ വസിക്കുന്ന കശ്‌മീരികൾ ഒത്തുചേരുമെന്ന പ്രതീക്ഷ പുലർത്തുന്നതാണ്‌ ആഭ ഹൻജൂറയുടെ കവിതയുടെ പ്രമേയം. കശ്‌മീർ ജനതയുടെ രൂപ ഭാവങ്ങളുള്ള യുവാവ്‌, യുവതി,  മന്ത്രവാദി തുടങ്ങിയ കഥാപാത്രങ്ങളെയാണ്‌ സമന്വയ പാവ നാടക സംഘം ഡയറക്ടർ ടി പി കുഞ്ഞിരാമൻ നിർമിച്ച്‌ അവതരിപ്പിച്ചത്‌. 
പ്രധാന വാർത്തകൾ
 Top