21 September Saturday

ദുരിതാശ്വാസനിധിയിലേക്ക് കാരുണ്യ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
വടകര
ദുരന്തത്തിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കാരുണ്യ പ്രവാഹം. തിണ്ണ ബോയ്‌സ് വാട്സ് ആപ്‌ കൂട്ടായ്‌മ മാക്കൂൽ പീടിക സമാഹരിച്ച ആറ്‌ ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ നിലമ്പൂരിലെ ദുരിതബാധിതർക്ക്‌  കൈമാറി. വടകര എസ്ഐ ഷറഫുദ്ധീനും  താജുദ്ധീൻ വടകരയും ചേർന്ന്‌  ഫ്ളാഗ്ഓഫ് ചെയ്തു.  റിയാസ് കുറുമ്പയിൽ, ചെറ്റയിൽ ഫൈസൽ, ഇ എം റഷീദ്, സത്താർ ഹാജി, നാസർ പുതിയ പുരയിൽ എന്നിവർ പങ്കെടുത്തു.
 നടക്കുതാഴ കാർഷിക നേഴ്‌സറി,  കർഷകരുടെ വാട്ട്‌സ്‌ ആപ്‌ കൂട്ടായ്‌മയായ ‘കൃഷിക്കാരൻ’ എന്നിവർ  അരി, സാനിറ്ററി നാപ്‌കിൻ, തുണിത്തരങ്ങൾ  തുടങ്ങിയവ   ശേഖരിച്ച്‌ തഹസിൽദാർക്ക്‌ കൈമാറി. കെ രാജു, കെ പി പത്മകുമാർ, ഗിരീഷ്‌ ബാബു എന്നിവർ പങ്കെടുത്തു.
വയനാട്ടിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വിദ്യാർഥികൾക്കായി യുപി സ്കൂളിലെ കുട്ടികൾ ശേഖരിച്ച പഠനോപകരണങ്ങൾ വിതരണംചെയ്തു. രണ്ടുദിവസങ്ങളിലായി സ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, ബാഗ്, കുട, വാട്ടർബോട്ടിൽ മറ്റ് പഠനോപകരണങ്ങൾ എന്നിവ  സ്കൂൾ ബസ്സിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന്‌ വയനാട്ടിലെ ഗവ. യുപി സ്കൂളിൽ എത്തിച്ചു.  വാഹനം വില്യാപ്പള്ളി പഞ്ചായത്ത്അംഗം രജിത കോളിയോട്ട് ഫ്ലാഗ് ഓഫ് ചെയ്തു.  പ്രധാനാധ്യാപിക കെ എസ് ജയന്തി, സി കെ സതീശൻ, ഷീബ, ശ്രീജൻ  എന്നിവർ സംസാരിച്ചു.
വടകര കോ- ഓപ്പറേറ്റീവ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും കോളേജ് യുണിയനും ചേർന്ന് സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും കെഇടി എമർജൻസി ടീം സംസ്ഥാന ജനറൽ സെക്രട്ടറി വി കെ സന്തോഷ് വടകരക്ക്‌  പ്രിൻസിപ്പൽ റിട്ട. മേജർ സുരേഷ് വടക്കയിൽ കൈമാറി.
മേമുണ്ട എച്ച്‌എസ്‌എസിലെ ഹ്യുമാനിറ്റിക്സ് ക്ലാസിലെ വിദ്യാർഥി എം എം ഷൗഫിഖ്  തന്റെ പണക്കുടുക്കയിലെ സമ്പാദ്യശേഖരത്തിൽനിന്ന് പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ പ്രിൻസിപ്പൽ പി കെ കൃഷ്ണദാസിന്‌ കൈമാറി.  വില്യാപ്പള്ളി എം എം ഹൗസിൽ ഷൗക്കത്ത്–- റൈഹാനത്ത് ദമ്പതികളുടെ മകനാണ് ഷൗഫിഖ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top