22 October Tuesday
പ്രളയം

പുഴ തീരമിടിയൽ; ഉദ്യോഗസ്ഥർ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
 
മുക്കം
കൊടിയത്തൂർ പഞ്ചായത്തിൽ പ്രളയത്തിൽ ചാലിയാർ, ഇരുവഴിഞ്ഞി പുഴകളുടെ തീരത്ത് കരയെടുത്ത സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റും ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥരും  സന്ദർശിച്ചു. 
ചെറുവാടി താഴത്ത് മുറി, കൂട്ടക്കടവ്, കോഴിപ്പള്ളി, പറയങ്ങാട്ട്‌ ക്ഷേത്രം ഭാഗം, കാരാട്ട് - വേരൻ കടവ്, മൂഴിക്കൽ- വേരൻ കടവ് എന്നിവിടങ്ങളിൽ പുഴയിലെ ശക്തമായ കുത്തൊഴുക്കും ഗതിമാറ്റവുംമൂലം ധാരാളം പേരുടെ ഭൂമി പുഴയെടുത്തിട്ടുണ്ട്. വീടുകളുടെ അടുത്ത് വരെയുള്ള പറമ്പ് പുഴയിലേക്ക് വൻ മരങ്ങളടക്കം പൊട്ടി ഒലിച്ചിറങ്ങിയിട്ടുണ്ട്. പലരും ഭീതിയോടെയാണ് കഴിയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ള, ജലസേചന വകുപ്പ് അസി.എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ  സത്യൻ, അസി.എൻജിനിയർ ധീരജ്, ഓവർസിയർമാരായ ഹസ്സൻകോയ, അഭിരാജ്, തൊഴിലുറപ്പ് സെക്‌ഷൻ എൻജിനിയർ റാസിക് എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top