21 August Wednesday

ഇന്ന് റെഡ് അലര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ
ജില്ലയിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച  ഓറഞ്ച് അലര്‍ട്ടാണ്. കേരള, കർണാടക,തെക്ക് തമിഴ്‌നാട് ,ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശാനിടയുണ്ട്. തിങ്കളാഴ്ച  രാത്രി    കേരള തീരത്ത് 3.7  മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനും ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ 
മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജാ​ഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top